Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ കൊണ്ട് എളുപ്പത്തിലൊരു മധുരപലഹാരം

apple-pola

ആപ്പിൾ ദിവസവും കഴിക്കുന്നത് ആരോഗ്യകരമാണ്. ആപ്പിൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്നൊരു മധുരപലഹാരമാണ് ആപ്പിൾ പോള.

ചേരുവകൾ

ആപ്പിൾ – രണ്ടെണ്ണം (തൊലി കളഞ്ഞ് ചെറുതായി നുറുക്കിയത്)
മുട്ട - നാലെണ്ണം
പഞ്ചസാര – 4 ടേബിൾ സ്പൂൺ
പാൽപ്പൊടി - 4 ടേബിൾ സ്പൂൺ
മൈദ – 1 ടേബിൾ സ്പൂൺ
നെയ്യ് - ഒരു ടീ സ്പൂൺ
അപ്പക്കാരം - ഒരു നുള്ള്
ഉപ്പ് - ഒരു നുള്ള്
വനില എസൻസ് - നാലു തുള്ളി

തയാറാക്കുന്ന വിധം
മേൽപറഞ്ഞ എല്ലാ ചേരുവകളും മിക്സിയിൽ അരച്ചെടുക്കുക. ഒരു കുഴിയുള്ള നോൺ സ്റ്റിക് പാനിൽ നെയ്യ് പുരട്ടി ചൂടാക്കുക. ചൂടായ ശേഷം അരച്ചുവച്ച കൂട്ട് ഒഴിക്കുക. പാൻ അടച്ചുവച്ച് ചെറുതീയിൽ 20 മിനിറ്റ് സമയം വേവിക്കുക. തണുത്ത ശേഷം പാനിൽ നിന്നു മാറ്റി പിസ്ത നുറുക്കിയത് വച്ച് അലങ്കരിക്കാം. ആപ്പിൾ പോള തയാർ.

Your Rating: