sections
MORE

മധുരത്തിന് എഗ് പുഡ്ഡിങ്

957629198
SHARE

ആവിയിൽ വേവിച്ചെടുക്കാവുന്ന രുചികരമായ പുഡ്​ഡിങ് രുചിക്കൂട്ട് പരിചയപ്പെട്ടാലോ?

1. മുട്ട – 5 എണ്ണം
2. പഞ്ചസാര – 1 കപ്പ്
3. കട്ടി തേങ്ങാപ്പാൽ – അര ലീറ്റർ, മിൽക്ക്മെയ്ഡ് – കാൽ ടിൻ
4. നെയ്യ് – 2 സ്പൂൺ
5. കശുവണ്ടി, കിസ്മിസ് – 25 ഗ്രാം വീതം
6. ഏലക്ക പൊടി – 1 ചെറിയ സ്പൂൺ / വാനില എസ്സെൻസ്

തയാറാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും കൂടി ഒരു ബൗളിൽ ഇട്ട് നന്നായി അടിച്ചു പതപ്പിക്കുക. ഇതിൽ 3–ാം ചേരുവ ചേർത്തു വീണ്ടും അടിച്ചു യോജിപ്പിക്കുക. ഏലക്ക പൊടിയോ, വാനില എസ്സൻസോ ചേർക്കുക. 

ഒരു പ്ലേറ്റിൽ നെയ്യ് പുരട്ടി നെയ്യിൽ വറുത്ത കശുവണ്ടിയും കിസ്മിസും വിതറിയ ശേഷം മുട്ട മിശ്രിതം ഒഴിച്ച് അലുമിനിയം ഫോയിൽകൊണ്ട് പാത്രം മൂടി ആവി വരുന്ന അപ്പച്ചെമ്പിൽ വച്ച് 15 – 20 മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തുക. തണുപ്പിച്ച് വിളമ്പാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN RECIPES
SHOW MORE
FROM ONMANORAMA