അമ്മരുചിയിൽ മ‍ട്ടൺ ബിരിയാണ‌ി

ammaruchi-mutton-biryani
SHARE

അമ്മയുണ്ടാക്കുന്നവയിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് ഞങ്ങൾക്ക് അയച്ചുതരൂ, ഒപ്പം അമ്മയോടൊപ്പ‌ം വിഭവവുമായുള്ള നിങ്ങളുടെ സെൽഫിയും. പേരും വിലാസവും ഫോൺനമ്പറും അമ്മയുടെ പേരും എഴുതാൻ മറക്കരുത്. അയയ്ക്കേണ്ട വിലാസം:  metrokochi@mm.co.in. അമ്മരുചിയിൽ ഈ ആഴ്ചത്തെ വിഭവം പരിചയപ്പെടുത്തുന്നത് കാക്കനാടുള്ള നിമ്മി ജിതിനും  അമ്മ റെയ്‍സിയുമാണ്. 

ആവശ്യമായ സാധനങ്ങൾ

1. സവാള - 10 എണ്ണം
2. തക്കാളി - 4 എണ്ണം
3. വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പൊതിനയില ചതച്ചത് - 5 സ്പൂൺ
4. പൈനാപ്പിൾ ചെറിയ കഷ്ണമാക്കിയത് തൈര് - 1/4 കപ്പ്
5. മുളകുപൊടി മല്ലിപ്പൊടി ഗരം മസാലപ്പൊടി - 2 സ്പൂൺവീതം
6. മഞ്ഞൾപൊടി - 1 1/2 സ്പൂൺ
7. നാരങ്ങ - 2
8. നെയ്യ് സൺഫ്ലവർ ഓയിൽ - 50 ഗ്രാമ വിതം
9. ഉപ്പ് പാകത്തിന്
10. മട്ടൺ വലിയ കഷ്ണമാക്കിയത് - 1 കിലോ
11. ബസ്മതി ബിരിയാണി അരി -1/2 കിലോ
12. അണ്ടിപ്പരിപ്പ് കുതിർത്തു അരച്ചത് -100 ഗ്രാം
11. മല്ലിയില, അണ്ടിപ്പരിപ്പ് -1/4 കപ്പ് വീതം

പാകം ചെയ്യുന്ന വിധം

അരി ഇരുപത് മിനിറ്റ് കുതിർത്തി വാർത്തു വയ്ക്കുക. കനം കുറച്ചു അരിഞ്ഞ മൂന്ന് സവാളയും അണ്ടിപ്പരിപ്പും മൂപ്പിച്ചു കോരി മാറ്റി വയ്ക്കുക . മട്ടൺ ഉപ്പും മഞ്ഞൾപ്പൊടിയും ഒരു നാരങ്ങാനീരും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വാർത്തു വയ്ക്കുക.

അരി ഉപ്പും വെള്ളവും ഒരു നാരങ്ങാ നീരും ചേർത്തു മുക്കാൽ വേവാകുമ്പോൾ വാർത്തു വയ്ക്കുക .ചുവടു കട്ടിയുള്ള പാത്രത്തിൽ സവാള ഏഴെണ്ണം അരിഞ്ഞത് ഇട്ടു അഞ്ചു മിനിറ്റ് വാഴറ്റുക ശേഷം തക്കാളിയും മൂന്നും നാലും സാധനങ്ങൾ ചേർക്കുക.നല്ലപോലെ വഴറ്റി അഞ്ചാമത്തെ പൊടികൾ , അണ്ടിപ്പരിപ്പ് കുതിർത്തു അരച്ചത് നൂറ് ഗ്രാം ഇടാം .ഉപ്പ് ചേർത്ത് ഇളക്കിയിട്ടു വേവിച്ച മട്ടൺ ഇട്ടു ഇളക്കി പത്തു മിനിറ്റ് കഴിഞ്ഞു ഓഫ് ചെയ്യാം. വേറൊരു പത്രം ചൂടാക്കി രണ്ടു സ്പൂൺ നെയ്യൊഴിച്ചു ചുറ്റിച്ചു കുറച്ചു ചോറിടുക .പിന്നെ മട്ടൺ മസാല നിരത്തുക .വീണ്ടും ചോറിടുക രണ്ടു ലയർ ഇട്ടു ദം ചെയ്ത് മുകളിൽ പതിനൊന്നാമത്തെ സാധനങ്ങൾ വിതറുക .കുറച്ചു നെയ്യ് കുടഞ്ഞു ദം ചെയ്യാം .ചെറുതീയിൽ പത്തു മിനിറ്റ് .ബിരിയാണി റെഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA