കഴിക്കാം രുചികരമായ പാസ്ത, ടുമാറ്റോ സോസിനൊപ്പം

pasta
SHARE

വ്യത്യസ്തമായരു പാസ്ത ടുമാറ്റോ രുചിക്കൂട്ട് പരിചയപ്പെട്ടാലോ?

1. പെന്നെ പാസ്ത - അരക്കിലോ
2. ഒലിവ് ഓയിൽ - പാകത്തിന്
3. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്
ചുവന്ന മുളക് - ഒന്ന്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്
മല്ലിയില - ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
4. തക്കാളി - 800 ഗ്രാം, പൊടിയായി അരിഞ്ഞത്
5. കല്ലുപ്പ്, കുരുമുളകുപൊടി - പാകത്തിന്
6. മല്ലിയില, ഒലിവ് ഓയിൽ - കുറച്ച്
ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് - ഒരു പിടി

പാകം ചെയ്യുന്ന വിധം

∙ ഒരു സോസ്പാനിൽ അല്പം ഉപ്പുവെള്ളം എടുത്ത് അതിൽ ബീറ്റ് റൂട്ട് വേവിച്ച വെള്ളവും ചേർത്തു തിളപ്പിച്ചശേഷം പാസ്ത ചേർത്ത് പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് പാസ്ത വേവിക്കുക.

∙ മുക്കാൽ വേവിൽ, കടി കൊള്ളുന്ന പരുവത്തിൽ വാങ്ങി ഊറ്റി വെള്ളം വാലാൻ വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാനിൽ ഒലിവ് ഓയിൽ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് ഇടത്തരം ചെറുചൂടിൽ ഏകദേശം അഞ്ചുമിനിറ്റ് വഴറ്റുക.

∙ സവാള മൃദുവാകുമ്പോൾ തീ കൂട്ടിയശേഷം തക്കാളി ചേർത്തു തിളപ്പിക്കണം. പിന്നീട് തീ കുറച്ചശേഷം 15 മിനിറ്റ് ചെറു തീയിൽ വേവിക്കുക. ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.

∙ വേവിച്ചു വച്ചിരുന്ന പാസ്ത ഇതിൽ ചേർത്തു കുടഞ്ഞു യോജിപ്പിക്കുക.

∙ പിന്നീട് ആറാമത്തെ ചേരുവയും ചേർത്തിളക്കി യോജിപ്പിച്ചശേഷം പാത്രം അടച്ചുവച്ച് ഒരു മിനിറ്റ് വേവിക്കുക

∙ ഉപ്പും എരിവും പാകത്തിനാക്കി ഉടൻ തന്നെ വിളമ്പുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA