വ്യത്യസ്തം, രുചികരം...ഗോതമ്പ് തേൻ ബ്രെഡ്

Cooking lessons for your little one! 5 easy bread recipes to whip up
SHARE

ഗോതമ്പും ബ്രെഡും ചേർന്ന് ബ്രെഡ് രുചികൾ ചേർത്ത് വീട്ടിൽ തയാറാക്കിയാലോ?.

1. മൈദ - ഒരു കപ്പ്
പാൽപ്പൊടി - ഒരു വലിയ സ്പൂൺ
തേൻ - ഒരു കപ്പിന്റെ മൂന്നിലൊന്ന്
ചൂടുവെള്ളം - ഒരു കപ്പ് + ഒരു വലിയ സ്പൂൺ
യീസ്റ്റ് - ഒന്നര ചെറിയ സ്പൂൺ

2. ഉപ്പ്- ഒന്നര ചെറിയ സ്പൂൺ
    ഒലിവ് ഓയിൽ - ഒന്നര വലിയ സ്പൂൺ
    ഗോതമ്പുപൊടി - രണ്ടു കപ്പ്

3. വോൾനട്ട്/കശുവണ്ടി നുറുക്ക് - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക.

∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക. മയം പുരട്ടിയ ബൗളിലാക്കി 45 മിനിറ്റ് പൊങ്ങാൻ വയ്ക്കുക.

∙ അവ്ൻ 175 ഡിഗ്രിയിൽ  ചൂടാക്കിയിടുക.

∙ പൊങ്ങിയ മാവിലേക്ക് വോൾനട്ട് അല്ലെങ്കിൽ കശുവണ്ടിപ്പരിപ്പു നുറുക്കിയതു ചേർത്തു വീണ്ടും ഒരു മിനിറ്റ് കുഴയ്ക്കുക.

∙ ഈ മാവ് ഒരു റോൾ ആക്കി ലോഫ് ട്രേയിലാക്കി 45 മിനിറ്റ് വയ്ക്കുക.

∙ ലോഫ്ട്രേ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 35 മിനിറ്റ് ബേക്ക് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA