ഫ്രൂട്ട് സ്മൂത്തി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സൂപ്പർ ഡ്രിങ്ക്

fruit-smoothie
SHARE

ബ്രേക്ക്ഫാസ്റ്റിനൊപ്പമോ വൈകുന്നേരത്തെ സ്നാക്ക്സിനൊപ്പമോ കൊടുക്കാം. ഈ സൂപ്പർ ഡ്രിങ്ക്. കുട്ടികൾക്ക് ഇത് ഏറെ ഇഷ്ടമാകും. പ്രോട്ടീനും വൈറ്റമിനും നാരിനും പുറമെ ആൻറീ ഓക്സൈഡൻറ്, ഒമേഗാ ത്രീ ഫാറ്റ് എന്നിവ ധാരാളം.

1. ഏത്തപ്പഴം - ഒന്നിന്റെ പകുതി
ആപ്പിൾ - ഒന്നിന്റെ നാലിലൊന്ന്
കിവി/മാങ്ങ - ഒന്നിന്റെ പകുതി
ഓറഞ്ച് ജ്യൂസ് -കാൽ കപ്പ്


2. സോയാമിൽക്ക്/പാൽ- കാൽകപ്പ്
തൈര് - കാൽ കപ്പ്
തേൻ - രണ്ടു വലിയ സ്പൂൺ
വനില എസ്സൻസ് - അര ചെറിയ സ്പൂൺ
ഐസ്ക്യൂബ് - കുറച്ച്

പാകം ചെയ്യുന്ന വിധം

∙ ഒരു ബ്ലെൻഡറിൽ ഒന്നാമത്തെ ചേരുവ ചേർത്തു നന്നായി അടിക്കുക.

∙ നല്ല മയമാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും അടിച്ചശേഷം നീളമുള്ള ഗ്ലാസിൽ ഒഴിച്ചു വിളമ്പുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA