sections
MORE

പഞ്ചസാരയില്ലാതെ മേവാ ലഡ്ഡു

Mewa Ladoo
SHARE

വളരെയളുപ്പം തയാറാക്കാവുന്ന ഈ ലഡ്ഡു പോഷകങ്ങളുടെ പവർഹൗസ് ആണെന്നു പറയാം. സ്കൂളിലെ സ്നാക്ക് ബോക്സിൽ ഇതു രണ്ടെണ്ണം വച്ചാൽ ധാരാളം                                        

1. ബദാം - 10
2. കശുവണ്ടി - 10, പൊടിയായി അരിഞ്ഞത്
പിസ്ത - 10, പൊടിയായി അരിഞ്ഞത്
3. ഈന്തപ്പഴം കുരുവില്ലാതെ - 10, പൊടിയായി അരിഞ്ഞത്
ഉണക്കമുന്തിരി - 10, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തശേഷം തൊലി കളയുക. പിന്നീട് നന്നായി തുടച്ച് ഉണങ്ങിയശേഷം ചെറിയ കഷണങ്ങളായി അരിയുക.
∙ ഇതിൽ കശുവണ്ടിയും പിസ്തയും ചേർത്ത് എണ്ണമയമില്ലാതെ വറുക്കണം.
∙ ചൂടാറിയശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക.
∙ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA