sections
MORE

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സൂപ്പർ സൂപ്പ്

x-default
SHARE

എല്ലാ പോഷകങ്ങളും അടങ്ങിയ സൂപ്പർ സൂപ്പ് കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.

മിനിസ്ട്രോൺ സൂപ്പ് ചേരുവകൾ

1. എണ്ണ - പാകത്തിന്
2. സവാള പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
ഉരുളക്കിഴങ്ങ് പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
കാരറ്റ് - ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളാക്കിയത്
3. വെള്ളം - പാകത്തിന്
4. സ്പഗറ്റി/മാക്കറോണി - രണ്ടു ചെറിയ സ്പൂൺ
തക്കാളി പൊടിയായി അരിഞ്ഞത്- ഒരു വലിയ സ്പൂൺ
വഴനയില - ഒന്ന്
5. കാബേജ് ഗ്രേറ്റ് ചെയ്തത് - നാലു ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി- പാകത്തിന്
6. ചീസ് ഗ്രേറ്റ് ചെയ്തത്- രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഏതാനും മിനിറ്റ് വഴറ്റണം.
∙ ഇതിലേക്കു പാകത്തിനു വെള്ളം ചേർത്തു തിളപ്പിച്ചശേഷം നാലാമത്തെ ചേരുവ ചേർക്കുക.
∙ ചെറുതീയിൽ 20 മിനിറ്റ് വേവിച്ചശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙ പച്ചക്കറികൾ മുഴുവൻ വെന്തശേഷം വാങ്ങി, ചീസ് ഗ്രേറ്റ് ചെയ്തതു വിതറി ചൂടോടെ വിളമ്പാം
∙ വെണ്ണ പുരട്ടിയ ബണ്ണിനൊപ്പം വിളമ്പുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA