പ്രോട്ടീനും ഊർജവും നിറഞ്ഞ സ്റ്റഫ്ഡ് ചീര

Palak-Dosa
SHARE

വെറൈറ്റി ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് ടിഫിൻ ബോക്സിൽ ഇതു രണ്ടെണ്ണം വച്ചുനോക്കൂ... നിറയെ പ്രോട്ടീനും ഊർജവും ഉറപ്പ്.

1. ചെറുപയർ പരിപ്പ് - 50 ഗ്രാം
ചീര - 15 ഗ്രാം
2. പച്ചമുളക് - ഒന്ന്
ഉപ്പ് -പാകത്തിന്
മഞ്ഞൾപ്പൊടി- ഒരു നുള്ള്
3. വെള്ളം - പാകത്തിന്
4. എണ്ണ - ഒരു വലിയ സ്പൂൺ
ഫില്ലിങ്ങ്
5. ഉരുളക്കിഴങ്ങ് - 65 ഗ്രാം
6. എണ്ണ - രണ്ടു ചെറിയ സ്പൂൺ
7. ഉഴുന്നു പരിപ്പ് - ഒരു ചെറിയ സ്പൂൺ
പച്ചമുളക് - ഒന്ന്, അരിഞ്ഞത്
കറിവേപ്പില - ഒരു തണ്ട്
സവാള അരിഞ്ഞത് - ഒരു വലിയ സ്പൂൺ
8. കായം - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
9. എണ്ണ - ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചെറുപയർപരിപ്പും ചീരയും ഒരു രാത്രി മുഴുവൻ കുതിർത്തുവച്ചശേഷം രാവിലെ മയത്തിൽ അരച്ചെടുക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം പാകത്തിനു വെള്ളം ചേർത്തു കോരിയൊഴിക്കാൻ പാകത്തിനുള്ള മാവ് തയാറാക്കുക.
∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ മൂപ്പിക്കുക.

∙ സവാള ഇളംബ്രൗൺ നിറമാകുമ്പോൾ ഉരുളക്കിഴങ്ങും എട്ടാമത്തെ ചേരുവയും ചേർത്ത് ഏതാനും മിനിറ്റ് വേവിച്ചു വാങ്ങണം. ഇതാണ് ഫില്ലിങ്.
∙ ഇനി തവ അടുപ്പത്തുവച്ച് എണ്ണ പുരട്ടിയശേഷം തയാറാക്കി വച്ചിരിക്കുന്ന മാവ് ഒരു തവി കോരിയൊഴിച്ചു ദോശ പോലെ പരത്തുക.
∙ വേവായശേഷം നടുവിൽ ഫില്ലിങ് വച്ചു ചുരുട്ടിയെടുക്കുക. മല്ലി-പുതിന ചട്നിക്കൊപ്പമോ ടുമാറ്റോ സോസിനൊപ്പമോ വിളമ്പാം.
∙ നോൺ വെജിറ്റേറിയൻ ഉപയോഗിക്കുന്നവർക്ക് ഉരുളക്കിഴങ്ങിനു പകരം ചിക്കൻ വേവിച്ചു ചെറിയ കഷണങ്ങളാക്കിയത് ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA