കുസ‍ൃതിക്കുട്ടികൾക്ക് മധുരമുള്ള ഫ്രൂട്ട് പാൻകേക്ക്

Fruit-pancake
SHARE

മധുരമുള്ള ഈ പാൻകേക്ക് മുമ്പിൽ വയ്ക്കുന്നതിനു മുമ്പു തന്നെ കുസൃതികൾ അകത്താക്കും. രുചികരവും ആരോഗ്യകരവുമായി ഈ സ്നാക്ക് വൈകുന്നേരം വിളമ്പാം.

1. ഗോതമ്പുപൊടി - രണ്ടു വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
2. മുട്ട അടിച്ചത് - ഒരു വലിയ സ്പൂൺ
3. പാൽ - നാലു വലിയ സ്പൂൺ
തണുത്ത വെള്ളം - ഒരു വലിയ സ്പൂൺ
4. വെണ്ണ - ഒരു വലിയ സ്പൂൺ

ഫില്ലിങ്ങിന്

5. റാസ്പ്ബെറി ജാം - ഒരു വലിയ സ്പൂൺ
പൈനാപ്പിൾ ജ്യൂസ് - മൂന്നു വലിയ സ്പൂൺ
കോൺഫ്ളവർ - ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് - അര ചെറിയ സ്പൂൺ
പൈനാപ്പിൾ വേവിച്ച് അരിഞ്ഞത് - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഗോതമ്പുപൊടിയും ഉപ്പും യോജിപ്പിച്ച് ഇടഞ്ഞെടുക്കണം.

∙ ഇതിനു നടുവിൽ ഒരു കുഴിയുണ്ടാക്കി, അതിൽ മുട്ടയും പാലും വെള്ളവും ഒഴിച്ച് ഗോതമ്പുപൊടിയുമായി യോജിപ്പിച്ചു നന്നായി അടിക്കുക. ഈ മിശ്രിതം ഏതാനും മിനിറ്റ് അനക്കാതെ വയ്ക്കണം.

∙ ഒന്നു കൂടി അടിച്ചശേഷം വെണ്ണ പുരട്ടിയ ഫ്രൈയിങ് പാനിൽ ഒഴിച്ചു പരത്തി ഇരുവശവും വേവിച്ചെടുക്കണം.

∙ ഫില്ലിങ് തയാറാക്കാൻ ജാമും പൈനാപ്പിൾ ജ്യൂസും യോജിപ്പിച്ച് അഞ്ചു മിനിറ്റ് തുടരെയിളക്കിക്കൊണ്ടു തിളപ്പിക്കുക. അരിച്ചെടുത്തശേഷം വീണ്ടും പാനിലാക്കുക.

∙ കോൺഫ്ളവർ ഒരു ചെറിയ സ്പൂൺ വെള്ളത്തിൽ കലക്കി പേസ്റ്റു പരുവത്തിലാക്കിയത് ജാം-ജ്യൂസ് മിശ്രിതത്തിൽ ചേർക്കണം. മൂന്നു മിനിറ്റ് തുടരെയിളക്കി തിളപ്പിച്ചശേഷം നാരങ്ങാനീരും പൈനാപ്പിൾ ജ്യൂസും ചേർത്തിളക്കി ചൂടാക്കണം. ഇതാണ് ഫില്ലിങ്.

∙ ഓരോ പാൻകേക്കിനുള്ളിലും തയാറാക്കിയ ഫില്ലിങ് അൽപം വീതം വച്ചു പുരട്ടി, മുകളിൽ അൽപം ജാം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA