ചപ്പാത്തിക്കൊപ്പം കടലപ്പരിപ്പും ചീരയും ചേർന്ന സൂപ്പർ കറി

Dal-spinach
SHARE

കുട്ടികളുടെ വളർച്ചയ്ക്കു ഗുണം ചെയ്യുന്ന, എന്നാൽ അവർക്ക് അത്ര താൽപര്യമില്ലാത്ത രണ്ടു ചേരുവകൾ. ഇവ ഒന്നിച്ചാക്കി ഒരു സൂപ്പർ കറി ഉണ്ടാക്കിയാൽ ചപ്പാത്തിക്ക് ഒപ്പം രുചിയോടെ ഗുണമോടെ കഴിക്കാം.

1. കടലപ്പരിപ്പ് - രണ്ടു വലിയ സ്പൂൺ
2. ചീര - 50 ഗ്രാം
സവാള - ഒന്നിന്റെ പകുതി
തക്കാളി - ഒന്നിന്റെ പകുതി
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - ഒരല്ലി
3. ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - ഒരു നുള്ള്
4. വെണ്ണ - ഒരു വലിയ സ്പൂൺ
5. ജീരകം - ഒരു നുള്ള്
6. മുളകുപൊടി - ഒരു നുള്ള്
ഗരംമസാലപ്പൊടി - ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ കടലപ്പരിപ്പ് വൃത്തിയാക്കി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ ്ക്കണം.

∙ രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ കുതിർത്ത പരിപ്പും പച്ചക്കറികളും പ്രഷർകുക്കറിലാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അഞ്ച്-ഏഴു മിനിറ്റ് വേവിക്കുക. ചൂടാറാൻ വയ്ക്കണം.

∙ പിന്നീട് വെണ്ണ ചൂടാക്കി ജീരകം പൊട്ടിച്ചശേഷം മുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്തു വാങ്ങി പരിപ്പ്- ചീര മിശ്രിതത്തിൽ ചേർക്കുക. ചപ്പാത്തിക്കൊപ്പം വിളമ്പാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA