sections
MORE

നാരങ്ങാ നീര് ഭക്ഷണത്തിനു മുന്‍പ് കഴിച്ചാൽ ആസ്മ കുറയുമോ?

Lemon
SHARE

ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധി ക്കുന്ന–സങ്കോചമോ, നീര്‍വീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്മ. വിവിധതരം അലർജികൾ പരിസ്ഥിതിയിലുള്ളവ, ഭക്ഷണം, പെയിന്റ്, നിറങ്ങൾ, പൂക്കൾ  എന്നു വേണ്ട ഏതു സാധനവും അലർജി ഉണ്ടാക്കുന്നു. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ഹിസ്റ്റാമിൻ, ബ്രാഡിക്കിനിൻ എന്നീ രാസവസ്തു ശരീരത്തി ലുണ്ടാകും, അവ ശ്വാസനാളീഭിത്തികളിൽ പ്രവർത്തിക്കുന്നു. വലിവ്, കിതപ്പ്, വരണ്ട ചുമ, ഉയർന്ന നെഞ്ചിടിപ്പ്, അമിത വിയർപ്പ് എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു.

രണ്ടു തരത്തിലുള്ള അലർജി പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്. ഒന്ന് അലർജി ഉണ്ടായാൽ ഉടൻതന്നെ ശരീരം പ്രതികരിക്കു ന്നത്. മറ്റൊന്ന് അലർജി ശരീരത്തിലുണ്ടായ ഇരുപത്തിനാലു മണിക്കൂർ മുതല്‍ എഴുപത്തിരണ്ടു മണിക്കൂറിനകം പ്രതകരണ മുണ്ടാകുന്നത്. എന്താണ് അലർജിക്കു കാരണമെന്നതു വളരെ ശ്രദ്ധാപൂർവം കണ്ടു പിടിക്കണം.

അലർജി ഉണ്ടാക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ഓരോരുത്ത രിലും വ്യത്യസ്തമായ ഭക്ഷ്യവസ്തുക്കൾ വ്യത്യസ്തമായ രീതിയിലാണ് അലർജി ഉണ്ടാക്കുന്നത്. കോശങ്ങളിൽ പ്രത്യേ കതരം അസ്വസ്ഥതകൾ ചില ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന മാംസ്യാംശമോ ആന്റിജനോ ഉണ്ടാക്കുന്ന അവസ്ഥയെയാണ് അലർജി എന്നു പറയുന്നത്. ആന്റിജൻ  ഹിസ്റ്റാമിൻ അല്ലെ ങ്കിൽ ഹിസ്റ്റാമിൻ പോലുള്ള വസ്തുക്കൾ കോശങ്ങളിൽ നിന്നു പുറംതള്ളുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. പാലി ലുള്ള ലാക്ടോസ്, ഗോതമ്പിലുള്ള ഗ്ലൂട്ടൻ, മാംസം, മത്സ്യം പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട്, മുട്ടയുടെ വെള്ള എന്നിവ അലർജി ഉണ്ടാക്കാറുണ്ട്.

ആസ്മാ പലപ്പോഴും അലർജിയിൽ നിന്നുണ്ടാകാറുണ്ട്. ജന്തുജന്യമായ ഭക്ഷണങ്ങളിൽ നിന്ന് അരക്കിഡോണിക് ആസിഡ് എന്ന കൊഴുപ്പ് ആണ് ഭക്ഷണത്തിൽ നിന്നുള്ള അസ്മായ്ക്ക് പ്രധാന കാരണം.

ക്ലോറിൻ കലർന്ന വെള്ളം ആസ്മാ ഉള്ളവർ ഉപയോഗിക്കു വാൻ പാടില്ല. ചായ, കാപ്പി, ചോക്കലേറ്റ്സ്, നട്സ്, മധുരം, ഉപ്പ് എന്നിവയും കുറയ്ക്കണം. വൃത്തിയായി ഒഴുക്കുവെള്ളത്തിൽ കഴുകിയ പച്ചക്കറികളും പഴങ്ങളും ആസ്മാരോഗിക്കു നൽ കണം. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന രാസ വസ്തുക്കളും അലർജിയും ആസ്മയും ഉണ്ടാക്കുന്നു. കപ്പല ണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പല ഹാരങ്ങൾ എന്നിവയും അലർജിയും ആസ്മയും ഉണ്ടാക്കും. റ്റാർട്രാസിൻ, ബെൻസോയേറ്റ്, സൾഫർ ഡയോക്സൈ‍ഡ്, സൾഫൈറ്റ് എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും ആസ്മാരോഗി കഴിക്കരുത്.

ഉള്ളി, വെളുത്തുള്ളി എന്നിവ ധാരാളം ഉപയോഗിക്കുന്നത് ചില എൻസൈമുകളെ അകറ്റും. മ്യൂക്കസ് സ്തരങ്ങൾ വീങ്ങു വാനിടയാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.

കുരുമുളക് ചേർത്ത ചൂടുള്ള സൂപ്പുകൾ ശ്വസനേന്ദ്രിയങ്ങ ളിലെ സ്തരങ്ങളെ ആരോഗ്യമുള്ളതാക്കുകയും ശ്വസനം എളുപ്പം ആക്കുകയും ചെയ്യുന്നു.

ആമാശയത്തിലെ ദഹനരസങ്ങൾ കുറയുന്നതും ആസ്മയ്ക്കു കാരണമാകുന്നു. ഇതു വൈദ്യപരിശോധന മൂലം സ്ഥിരീകരി ക്കേണ്ടതാണ്.

നാരങ്ങാ നീര് വെള്ളത്തിൽ ചേർത്തു ഭക്ഷണത്തിനു മുന്‍പു നൽകുന്നത് ആസ്മാ കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.

ഇഞ്ചിച്ചായ, ചുമന്നുള്ളി നീര് തേനിൽ ചേർത്തതു നൽകുന്ന തും ആശ്വാസം നൽകും. ജീവകം ബി 6 ന്റെ അഭാവം ചിലരിൽ ആസ്മാ ഉണ്ടാക്കുന്നതായി കാണുന്നു.

ശ്വാസകോശ നാളികളുടെ ആരോഗ്യത്തിനും, വികാസത്തിനും സഹായിക്കുകയും അതിലൂടെ ആസ്മ കുറയ്ക്കുകയും ചെയ്യു ന്ന ഒരു പോഷകമാണ് മഗ്നീഷ്യം. പഴങ്ങൾ, മിക്കവാറും എല്ലാ പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ മഗ്നീഷ്യത്തിന്റെ ഉറവിടങ്ങ ളാണ്.

1. പാലക് ഉള്ളി വെളുത്തുള്ളി സൂപ്പ്
ചേരുവകൾ

Adding spices to soup

പാലക്ക് അരിഞ്ഞത്    - അര കപ്പ്
ചെറിയ ഉള്ളി             - അര കപ്പ്
വെളുത്തുള്ളി             - അഞ്ച് അല്ലി
കാരറ്റ്                       - ഒരു ചെറിയ പകുതി
ഇഞ്ചി                       - ഒരു ചെറിയ കഷണം
ഉപ്പ്                          - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാലക്ക് കഴുകിയെടുത്തു ചെറിയ ഉളളി അരിഞ്ഞതും, വെളു ത്തുള്ളി അരിഞ്ഞതും നാലു കപ്പ് വെള്ളത്തിൽ വേവിക്കുക. ഇതിലേക്കു ചുരണ്ടിയ കാരറ്റും ഉപ്പും ഇഞ്ചി അരിഞ്ഞതും ചേർത്തു നല്ലവണ്ണം വേവിച്ച് ഉപയോഗിക്കുക.

ഇതിലുള്ള ജീവകം ഈ, മോളിബ്ഡിനം എന്നിവ ഫ്രീറാഡി ക്കലുകളെ മാറ്റി ശ്വസനം എളുപ്പമാക്കും.

2. അയല/മത്തി/സാൽമൺ സൂപ്പ്
(ഒമേഗ3, ധാരാളം അടങ്ങിയവയാണിത്)

 Thrissur News

ചേരുവകൾ

മത്സ്യം      - അര കപ്പ് (വേവിച്ചു മുള്ളു മാറ്റിയത്)
കാരറ്റ്      - ഒരു പകുതി
ഉള്ളി       - കാൽ കപ്പ്
കുരുമുളകു പൊടി - ഒരു ടീസ്പൂൺ
ഗ്രാമ്പൂ - മൂന്നെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - നാല് അല്ലി
ഉപ്പ് - ആവശ്യത്തിന്
വെള്ളം - രണ്ടു കപ്പ്

തയാറാക്കുന്ന വിധം

കാരറ്റ് ചുരണ്ടിയെടുക്കുക. ഉള്ളി ചെറുതായി അരിഞ്ഞു മറ്റു ചേരുവകൾ എല്ലാം ചേർത്ത് രണ്ടു കപ്പു വെള്ളത്തിൽ തിള പ്പിക്കുക. അവസാനം മീനുടച്ചതും ചേർത്തു തിളപ്പിച്ചു സൂപ്പു കഴിക്കാം.

ആസ്മാ രോഗിക്കു കഫക്കെട്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ, തണു ത്താഹാരം എന്നിവ ഒഴിവാക്കണം.

ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഉത്തമം. എണ്ണപ്പലഹാരങ്ങളും ഫാസ്റ്റ് ഫുഡും തീർത്തും ഒഴിവാക്കണം.


3. ചെറുപരിപ്പ് പൊടിയരി വെളുത്തുള്ളി കഞ്ഞി
ചേരുവകൾ

Pazhankanji: Kerala’s own superfood

ചെറുപരിപ്പ് - കാൽ കപ്പ്
ചമ്പാപൊടിയരി - അര കപ്പ്
വെളുത്തുള്ളി - അഞ്ച് അല്ലി
ജീരകം - അര ടീസ്പൂൺ
ഇഞ്ചി - ഒരു ചെറിയ കഷണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - മൂന്നു കപ്പ്

തയാറാക്കുന്ന വിധം

ചെറുപരിപ്പ് വറുത്തെടുക്കുക. മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ചേർത്തു കുക്കറിൽ നല്ലവണ്ണം വേവിച്ചെടുക്കുക.

4. മധുരക്കിഴങ്ങ് അട

ada

ചേരുവകൾ

മധുരക്കിഴങ്ങ് വേവിച്ചുടച്ചത് - അര കപ്പ്
അരിമാവ് - അര കപ്പ്
തേങ്ങ - രണ്ടു ടേബിള്‍സ്പൂൺ
ശർക്കര പൊടിച്ചത് - രണ്ടു ടേബിള്‍സ്പൂൺ
ഉപ്പ് - ഒരു നുള്ള്
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

മധുരക്കിഴങ്ങ് പൊടിച്ചതും അരിമാവും ഉപ്പും ചേർത്ത് അൽപ്പം ചൂടുവെള്ളത്തിൽ കുഴയ്ക്കുക. തേങ്ങയും ശർക്കരപ്പൊടിയും ഏലയ്ക്കാപ്പൊടി‌യും യോജിപ്പിക്കുക. ഉരുളകളാക്കിയ മധുര ക്കിഴങ്ങ് അരിമാവു മിശ്രിതം ചെറുതായി പരത്തുക. അതിന്റെ നടുക്ക് തേങ്ങാ മിശ്രിതം വച്ചു മാവ് മടക്കി വീണ്ടും പരത്തി ചുട്ടെടുക്കുക.

5. ലിവർ സൂപ്പ്

beef-soup_18635

ജീവകം ബി 12 ആസ്മരോഗിക്കു വളരെ ഉപയോഗപ്രദമാണ്. ജന്തുജന്യ ഭക്ഷണങ്ങളിൽ മാത്രമേ ഇതടങ്ങിയിട്ടുള്ളൂ. കരൾ അലർജി ഉണ്ടാകാത്ത ആളാണോ എന്നു മനസ്സിലാക്കിയതിനു ശേഷം നൽകുക.

ചേരുവകൾ

കരള്‍ - അര കപ്പ്
തക്കാളി - ഒരു പകുതി
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി - നാല് അല്ലി
ഗ്രാമ്പൂ - രണ്ടെണ്ണം
പട്ട - ഒരു ചെറിയ കഷണം
ഉപ്പ് - ഒരു ടീസ്പൂൺ
ചെറിയ ഉള്ളി - അര കപ്പ്
തേങ്ങ - ഒരു ടേബിള്‍സ്പൂൺ
മഞ്ഞള്‍പ്പൊടി - അര ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
കുരുമുളകു പൊടി - ഒരു നുള്ള്
എണ്ണ - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, പട്ട, മഞ്ഞള്‍ പ്പൊടി, മുളകുപൊടി എന്നിവ തേങ്ങായൊപ്പം ചതച്ചെടുക്കുക. കരളിൽ ഇവയെല്ലാം ചേർത്ത് ഉപ്പും തക്കാളിയും ചേർത്തു നല്ലവണ്ണം വേവിച്ചെടുക്കുക.

സസ്യജന്യ ഭക്ഷണങ്ങളിൽ ബി 12 ഇല്ലാത്തതുകൊണ്ട് അവ സപ്ലിമെന്റായി കഴിക്കേണ്ടി വരും.

6. ആപ്പിൾ–ഓറഞ്ച് സാലഡ്

Apple cinnamon detox water

പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കണം. എന്നാൽ ജീവകം ‘സി’ ധാരാളം കഴിക്കുന്നതു ശ്വസനം എളുപ്പമാക്കും.

ചേരുവകൾ

ആപ്പിൾ - ഒരു പകുതി
ഓറഞ്ച് - നാല് അല്ലി
പഞ്ചസാര - ഒരു ടേബിള്‍സ്പൂൺ
സ്ട്രോബെറി - അഞ്ചെണ്ണം

തയാറാക്കുന്ന വിധം

പഴങ്ങൾ വൃത്തിയായി ചെറുതായി അരിഞ്ഞ്/ ഇതൾ ഇളക്കി യിട്ടു പഞ്ചസാര വിതറി ഉപയോഗിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA