വയറിളക്കം ഉള്ളപ്പോൾ നൽകാവുന്ന ഭക്ഷണങ്ങൾ

woman-drinking-a-tea-bowl
SHARE

വയറിളക്കം ഗൗരവമായി എടുക്കേണ്ട ഒരു രോഗമായി പലരും കരുതുന്നില്ല. മാരകമാക്കാവുന്ന ഒരു രോഗം തന്നെയാണു വയറിളക്കവും. വയറിളക്കത്തിന്റെ കാഠിന്യം അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലാണ്. കണക്കുകൾ കാണിക്കുന്നത് ഓരോ പതിനഞ്ചു സെക്കൻഡിലും ഓരോ കുട്ടി മരിക്കുന്നു എന്നാണ്. എത്ര പ്രാവശ്യം വയറിളകുന്നു എന്നതും, മലത്തിൽ ചളി, രക്തം, മ്യുക്കസ് എന്നിവ ഉണ്ടോ എന്നതും ഗൗരവമായി ത്തന്നെ പരിശോധിക്കണം.

ശരീരത്തിലെ ജലാംശവും അതിനോടൊപ്പം വളരെ ഉപയോഗ പ്രദമായ ഇലക്ട്രോലൈറ്റുകളായ സോഡിയം, പൊട്ടാസിയം, മറ്റു ചെറു മൂലകങ്ങൾ എന്നിവയും നഷ്ടപ്പെടുന്നു. ഒരു വയറി ളക്കം നഷ്ടപ്പെടുത്തുന്നത് ആറുമാസം കൊണ്ട് ശരീരം സൂക്ഷിച്ചു വയ്ക്കുന്ന പോഷകങ്ങളും ധാതുലവണങ്ങളുമാണ്. ശ്രദ്ധിക്കാതിരുന്നാൽ വയറിളക്കം വയറുകടിയായി മാറി രക്ത വും മലത്തിൽ കൂടി നഷ്ടമാകുന്നു.

കോളിഫോം ബാക്ടീരിയ, വൈറസുകൾ (റോട്ട വൈറസുകള്‍) എന്നിവയാണ് സാധാരണയായി വയറിളക്കം ഉണ്ടാക്കുന്നത്. ശുചിത്വമില്ലാത്ത വെള്ളം, മലവിസർജനം കഴിഞ്ഞു സോപ്പ് ഉപയോഗിച്ചു കൈകഴുകാത്തവർ പാചകം ചെയ്യുന്ന ഭക്ഷണം, മോശമായ ടോയ് ലറ്റുകളുടെ ഉപയോഗം, നല്ലവണ്ണം കഴുകി വൃത്തിയാക്കാതെ കഴിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, വൃത്തി യില്ലാത്ത സ്ഥലത്തു നിന്നു കഴിക്കുന്ന പഴസത്തുകൾ ഇവ യൊക്കെ രോഗം പരത്തും.

ധാരാളം ജലം ശരീരത്തിൽ നിന്നു നഷ്ടപ്പെടുന്നതു കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട കാര്യം എത്രയും വേഗം നഷ്ടപ്പെടുന്ന ജലവും ഇലക്ട്രോലൈറ്റുകളും ശരീരത്തിലെത്തിക്കുക എന്നതാണ്. ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള ഒ ആർ എസ് (ഓറൽ റീ ഹൈഡ്രേഷൻ സൊലൂഷൻ) ലായനി എത്രയും വേഗം കൊടുത്തു തുടങ്ങണം. വൃത്തിയും ശുദ്ധിയും എല്ലാ കാര്യത്തിലും പാലിച്ചിട്ടേ ഈ ലായനി ഉണ്ടാക്കാവൂ. ഒരു ലീറ്റർ ശുദ്ധജലത്തിൽ എട്ടു ടീസ്പൂൺ (നാൽപതു ഗ്രാം) പഞ്ചസാരയും അൽപ്പം ഉപ്പും (ഒരു ടീസ്പൂൺ) ചേർത്തു കല ക്കിയെടുക്കുന്നതാണ് ഒ ആർ എസ്. പഞ്ചസാരയും ഉപ്പും കൂട രുത്, പഞ്ചസാര കൂടിയാൽ വയറിളക്കം കൂടും. ഉപ്പു കൂടിയാൽ ഛർദിയുണ്ടാകും.
നൽകാവുന്ന ഭക്ഷണങ്ങൾ

ഒ ആർ എസ് ലായനി

മുതിർന്നവർക്കു മുക്കാൽ കപ്പും കൊച്ചു കുട്ടികൾക്കു കാൽ കപ്പും മുതിർന്ന കുട്ടികൾക്ക് അര കപ്പും ഇടവിട്ട് കൊടുത്തു കൊണ്ടേയിരിക്കണം.

പാലും പാലുൽപന്നങ്ങളും നൽകരുത്. മുലപ്പാൽ, കഞ്ഞി വെള്ളത്തിൽ ഉപ്പിട്ടത്, കരിക്കിൻ വെള്ളം, ഓറഞ്ചു നീര് എന്നിവ നൽകാം. ക്രമേണ നേർത്ത കഞ്ഞി, പഴച്ചാറുകൾ, പാൽ ചേർക്കാത്ത കുറുക്കുകൾ, ആപ്പിൾ, പച്ചക്കറി സൂപ്പുകൾ (അരിച്ചത്) കൂവമാവ്, സാഗോ എന്നിവ കുറുക്കിയത് ഇവ മാറി മാറി ഇടയ്ക്കിടയ്ക്കു നൽകണം, തേനും ശർക്കരയും മധുര ത്തിനു ചേർക്കുന്നതാണ് ഉത്തമം. ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ഒഴിവാക്കണം. കൂടുതൽ പഴുത്ത പഴങ്ങൾ, നാരു കൂടുതലുള്ള പച്ചക്കറികൾ എന്നിവയും ഒഴിവാക്കണം. ഛർദി ഇല്ലെങ്കിൽ സ്കിം മിൽക്ക് പൗഡർ ചേർത്ത പുഡ്ഡിങ്ങുകൾ, പോച്ചു ചെയ്ത മുട്ട എന്നിവ ക്രമേണ നൽകാം. മധുരപ്പലഹാ രങ്ങൾ, വറുത്തവ, ഉണക്കപ്പഴങ്ങൾ അണ്ടിപ്പരിപ്പുകൾ, പയർ വർഗങ്ങൾ എന്നിവ ഒഴിവാക്കണം. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കൊടുക്കാവൂ.

വയറിളക്കം ഉള്ളപ്പോൾ നൽകാവുന്ന ഭക്ഷണങ്ങൾ

ബോംബെ റ്റോസ്റ്റ്
ചേരുവകൾ

റൊട്ടി രണ്ടു കഷണം
മുട്ട ഒരെണ്ണം
സ്കിം മിൽക്ക് പൗഡർ ഒരു ടേബിൾ സ്പൂൺ
വെള്ളം കാൽ കപ്പ്

തയാറാക്കുന്ന വിധം
വെള്ളം ചെറുതായി ചൂടാക്കി പാൽപ്പൊടി കലക്കുക. ഇതി ലേക്കു മുട്ട ഒഴിച്ചു പതപ്പിക്കുക. ദോശക്കല്ലു ചൂടാക്കി റൊട്ടി, മുട്ട, പാൽ മിശ്രിതത്തിൽ മുക്കി ചുട്ടെടുക്കുക.

കൂവമാവ് കുറുക്ക്
ചേരുവകൾ

കൂവമാവ് രണ്ടു ടേബിൾസ്പൂൺ
വെള്ളം അര കപ്പ്
ശർക്കരപ്പൊടി ഒരു ടേബിൾസ്പൂൺ
സ്കിംമിൽക്ക് ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം
സ്കിംമിൽക്ക് കലക്കിയെടുക്കുക. കൂവമാവ് വെള്ളത്തിൽ കലക്കി കട്ടയില്ലാതെ കുറുക്കുക. ഇതിലേക്കു പാല്‍പ്പൊടി കലക്കിയതും ശർക്കരപ്പൊടിയും ചേർത്തുപയോഗിക്കുക.

ചൗവരി കുറുക്ക്
ചേരുവകൾ

ചൗവരി കാൽ കപ്പ്
സ്കിംമിൽക്ക് ഒരു ടേബിൾസ്പൂൺ
വെള്ളം ഒന്നര കപ്പ്
ഉപ്പ് ഒരു നുള്ള്

തയാറാക്കുന്ന വിധം
വെള്ളം ചെറുതായി ചൂടാക്കി ചൗവരി അതിൽ ചേർത്തിളക്കു ക. വെന്തു കഴിഞ്ഞു പാൽപ്പൊടി കലക്കിയതും ഉപ്പും ചേർ ത്തുപയോഗിക്കുക.

ബാർലി സൂപ്പ്
ചേരുവകൾ

ബാർലിപ്പൊടി ഒരു ടേബിൾസ്പൂൺ
സ്കിംമിൽക്ക് പൗഡർ ഒരു ടേബിൾസ്പൂൺ
വേവിച്ച പാലക്ക് ഒരു ടേബിൾസ്പൂൺ
വേവിച്ച ഉരുളക്കിഴങ്ങ് ഒരു ടേബിൾസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
വെള്ളം ഒന്നര കപ്പ്

തയാറാക്കുന്ന വിധം
ബാർലി വെള്ളത്തില്‍ കലക്കി കട്ടയില്ലാതെ വേവിച്ചെടുക്കുക. ഇതു വെന്തു കഴിഞ്ഞ് ഉരുളക്കിഴങ്ങും പാലക്കും പാൽപ്പൊ ടിയും കലക്കിയതും ഉപ്പും ചേർത്തു നല്ലവണ്ണം വേവിക്കുക. ഇതു ബാർലിയിൽ ചേർത്ത് ഉപയോഗിക്കാം.

അരിച്ചെടുത്ത പച്ചക്കറി സൂപ്പ്
ചേരുവകൾ

‌വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ഒരു പകുതി
വേവിച്ചുടച്ച പീസ് ഒരു ടേബിൾസ്പൂൺ
മിക്സിയിൽ അടിച്ചെടുത്ത കാൽ കപ്പ്
തക്കാളി നീര്
ഉപ്പ് അര ടീസ്പൂൺ
വെള്ളം ഒന്നര കപ്പ്

തയാറാക്കുന്ന വിധം
പച്ചക്കറികൾ, തക്കാളി നീരും വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കുക. ഇത് അരിച്ചെടുത്തുപയോഗിക്കുക.

കസ്റ്റേര്‍ഡ്
ചേരുവകൾ

മുട്ട ഒരെണ്ണം
സ്കിംമിൽക്ക് പൗഡർ‌ രണ്ടു ടേബിൾസ്പൂൺ
പഞ്ചസാര ഒരു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

പാൽപ്പൊടി വെള്ളത്തിൽ കലക്കി പതപ്പിച്ച മുട്ടയും പഞ്ചസാ രയും ചേർത്തു ചെറുതീയിൽ നല്ലവണ്ണം ഇളക്കി കട്ടിയില്ലാതെ വേവിച്ചെടുക്കുക.

ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ മറ്റൊരു ചെറിയ പാത്രത്തിൽ മിശ്രിതം ഇറക്കിവച്ചു കട്ടയില്ലാതെ പാക പ്പെടുത്തിയും എടുക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA