പരീക്ഷിക്കാം പൈനാപ്പിൾ ചമ്മന്തി

Sliced-Pineapple
SHARE

പൈനാപ്പിളിന്റെ കാലമാണ്. ജൂസും ജാമുമൊക്കെയായി കഴിച്ചു മടുത്തെങ്കിൽ പൈനാപ്പിൾ കൊണ്ട് തയാറാക്കുന്ന രസികൻ കറി പരിചയപ്പെടാം. പൈനാപ്പിൾ വേവിച്ചെടുത്തുണ്ടാക്കുന്ന കിച്ചടി എല്ലാവർക്കും പരിചിതമായിരിക്കും അല്പം മാറി ചിന്തിച്ചാലോ? പഴങ്ങളുടെ തനത് സ്വാദ് നഷ്ടപ്പെടാതെ ചോറിനൊപ്പം കഴിക്കാവുന്ന ഒരു പൈനാപ്പിൾ തേങ്ങ ചമ്മന്തിയെന്നു വേണമെങ്കിൽ ഈ കറിയെ വിളിക്കാം. 

പൈനാപ്പിൾ – 300 ഗ്രാം
സീഡ്‌ലെസ് പച്ച മുന്തിരി – 100 ഗ്രാം
ചെറി– 50 ഗ്രാം
തേങ്ങ– അരമുറി.
കശ്മീരി വറ്റൽ മുളക്– 5 എണ്ണം.
കടുക് – 1 ടീ സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് –ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കിയ മുന്തിരിയും ചെറിയും ചേർക്കുക. വറ്റൽ മുളക് കരിഞ്ഞു പോകാതെ കനലിൽ ചുട്ടെടുക്കുക. തേങ്ങയും ചുട്ടെടുത്ത വറ്റൽ മുളകും കടുകും ആവശ്യത്തിനു ഉപ്പും ചേർത്ത് അരച്ചെടുക്കാം. നന്നായി അരഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഈ അരപ്പ് പൈനാപ്പിളിന്റെ കൂടെ നന്നായി യോജിപ്പിക്കുക. തേങ്ങ അരച്ചതിന് അൽപം മധുരത്തിനായി പഞ്ചസാരയും ചേർത്തു കൊടുക്കാം. പെട്ടന്ന് അലിഞ്ഞു പോകാത്ത പഴങ്ങൾ ഉപയോഗിച്ചും ഇതേ രീതിയിൽ ഈ കറി തയാറാക്കാം. അപ്പോ, ഒന്നു ശ്രമിച്ചൂടെ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA