ADVERTISEMENT

കാൻസർ തടയുവാൻ ഏറ്റവും നല്ലതു ബീറ്റാകരോട്ടിൻ അട ങ്ങിയ ഭക്ഷണമാണ്. ബീറ്റാകരോട്ടിൻ ഒരു തൂപ്പുകാരിയെ പോലെ ‘ഫ്രീറാഡിക്കൽസിനെ’(രാസപ്രവർത്തനങ്ങൾക്കു ശേഷം കോശങ്ങളിലവശേഷിക്കുന്ന ചീത്ത രാസവസ്തു) ശരീരത്തിൽ നിന്നു പുറം തള്ളുന്നു. കടുത്ത മഞ്ഞനിറത്തി ലുള്ള മത്തങ്ങ, കാരറ്റ്, പഴുത്ത പപ്പായ, പച്ച നിറത്തിലുള്ള ഇലക്കറികൾ, പച്ചക്കറികൾ, ചുവന്ന നിറത്തിലുള്ള പഴങ്ങൾ എന്നിവയിലാണ് ബീറ്റാകരോട്ടിൻ ധാരാളം അടങ്ങിയിരിക്കു ന്നത്. കാൻസർ രോഗിക്കു നൽകാവുന്ന പാചകവിധികള്‍ ഏതൊക്കെയെന്നു നോക്കാം.

മാതളനാരങ്ങാനീര്
ചേരുവകൾ
മാതളനാരങ്ങാനീര് - ഒരെണ്ണം
വെള്ളം - അര കപ്പ്

തയാറാക്കുന്ന വിധം
മാതളനാരങ്ങ മിക്സിയിൽ അടിച്ച് അരിച്ചെടുത്തു വെള്ളവും ചേർത്ത് ഉപയോഗിക്കുക.

മാങ്ങാനീര്/ഓറഞ്ച്
ചേരുവകൾ
പഴുത്ത മാങ്ങാ ഒരെണ്ണം
ഓറഞ്ച് രണ്ടെണ്ണം
വെള്ളം അര കപ്പ്

തയാറാക്കുന്ന വിധം
‌മാങ്ങ അല്ലെങ്കില്‍ ഓറഞ്ച് വൃത്തിയാക്കി മുറിച്ചു മിക്സിയിൽ (ഓറഞ്ചിന്റെ കുരു മാറ്റണം) അടിച്ചെടുത്തു വെള്ളവും ചേർ ത്തു നൽകാം.

കാരറ്റ് ജ്യൂസ്
ചേരുവകൾ
കാരറ്റ് നാല് എണ്ണം
ആപ്പിൾ ഒരു പകുതി
ഇഞ്ചി ഒരു ചെറിയ കഷണം
വെള്ളം ഒരു കപ്പ്

തയാറാക്കുന്ന വിധം
കാരറ്റും ആപ്പിളും ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അടി ച്ചെടുക്കണം. ഇഞ്ചി ചതച്ചെടുത്ത നീരും വെള്ളവും ചേർത്തു പയോഗിക്കാം. ജീവകം ‘സി’ ധാരാളം നൽകുന്നതു കാൻസർ രോഗിയുടെ വേദന കുറയ്ക്കുവാനും രോഗമുണ്ടാകാതിരിക്കുവാനും സഹായിക്കുന്നു. കാരറ്റ് ജ്യൂസിൽ ധാരാളം ജീവകം ‘സി’ അടങ്ങി യിരിക്കുന്നു.

അയല ഗ്രീൻപീസ് കട്​ലറ്റ്
ചേരുവകള്‍
അയല മീൻ‌ - അര കപ്പ് (മുള്ളുമാറ്റിയത്)
ഗ്രീൻപീസ് വേവിച്ചുടച്ചത് - കാൽ കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് - കാൽ കപ്പ്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - മൂന്ന് അല്ലി
സവാള - ഒരു ചെറുത്
തക്കാളി അരിഞ്ഞത് - അര ടീസ്പൂൺ
കശുവണ്ടി - വറുത്തു പൊടിച്ചത് ഒരു ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - അര ടീസ്പൂൺ
റവ - രണ്ടു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ചെറുതായി അരിയുക. ചീനച്ചട്ടി ചൂടാക്കി എണ്ണ തടവി ഇവയതിലിട്ടു വഴറ്റുക. ഉരുള ക്കിഴങ്ങ് ഉടച്ചത്, ഗ്രീൻപീസ് ഉടച്ചത്, തക്കാളി അരിഞ്ഞത്, മത്സ്യം ഇളക്കിയെടുത്തത്, മല്ലിയില അരിഞ്ഞത്, കശുവണ്ടി വറുത്തു പൊടിച്ചത് എന്നിവ ചേർത്തു മത്സ്യം വേവുന്നതു വരെ ചെറുതീയിൽ വഴറ്റുക. ഉപ്പും ചേർക്കുക. ഇവ വെന്തു കഴിഞ്ഞ് തണുത്ത ശേഷം ചെറിയ ഉരുളകളായി എടുത്തു ചെറിയ കട് ലറ്റുകൾ ഉണ്ടാക്കുക. ഇതു റവയിൽ ഇട്ട് ഉരുട്ടി, എണ്ണ ദോശക്കല്ലിൽ തടവി തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടു ക്കുക. തക്കാളി നീരിൽ മുക്കി കഴിക്കാം.

അയിലയിൽ ധാരാളം ഒമേഗാ –3 അടങ്ങിയിട്ടുണ്ട്. പച്ചക്കറി കളും, പീസും, കശുവണ്ടിയും പോഷക സമ്പൂർണമാണ്.

ഈന്തപ്പഴം നെല്ലിക്ക ശർക്കര പാനീയം
ചേരുവകൾ
കുരുകളഞ്ഞ് കഷണങ്ങളാക്കിയ
ഈന്തപ്പഴം - അരകപ്പ്
നെല്ലിക്ക - മൂന്നെണ്ണം
ശര്‍ക്കര - രണ്ടു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
ഈന്തപ്പഴവും നെല്ലിക്കാ അരിഞ്ഞതും മിക്സിയിൽ അരച്ചെടു ക്കുക. ശർക്കരപാനിയുണ്ടാക്കി ഈന്തപ്പഴം മിശ്രിതം ചേർത്ത് ഉപയോഗിക്കാം. കാൻസർ രോഗിക്കു ധാരാളം ജീവകം ‘സി’യും ഇരുമ്പംശവും ഗ്ലൂക്കോസും ആവശ്യമാണ്. ഇവയെല്ലാം ധാരാളം ഇതിൽ കലർന്നിട്ടുണ്ട്. പത്തു ദിവസം കൊണ്ടു തന്നെ വിളർച്ച മാറി രക്താണുക്കളുടെ അളവു കൂടാൻ ഈ പാനീയത്തിനു കഴി ഞ്ഞിട്ടുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com