നല്ല പതുപതുത്ത പത്തിരി വീട്ടിലുണ്ടാക്കാം

665702888
SHARE

പച്ചരി നേർമയായി പൊടിച്ച് നന്നായി മൂപ്പിച്ച് വറുത്തത് 2 ഗ്ലാസ് വടിച്ച്, ഉപ്പ് പാകത്തിന്. തിളച്ച വെള്ളം 4 ഗ്ലാസ്. എണ്ണ കുറച്ച്.

പാകപ്പെടുത്തുന്ന വിധം

തിളച്ച വെള്ളത്തിൽ പാകത്തിന് ഉപ്പിട്ട് അരിപ്പൊടി കുറെശ്ശെ ഇട്ട് നന്നായി കുഴച്ച് മയപ്പെടുത്തണം. കൈയിൽ കുറച്ച് എണ്ണ പുരട്ടിയശേഷം ചെറുനാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാ ക്കണം. അൽപം എണ്ണ പുരട്ടിയ പ്രതലത്തിൽ ഉരുളകൾ വച്ച് പപ്പട വലുപ്പത്തിൽ പത്തിരി പരത്തിയെടുക്കുക. കുറച്ചു വലിയ ദോശത്തവ നന്നായി ചൂടാക്കി മൂന്നും നാലും വീതം നിരത്തി ഒരുവശം നന്നായി ചൂടാകുമ്പോൾ തിരിച്ചിടണം. ഇങ്ങനെ തിരിച്ചും മറിച്ചും ഇരുവശവും നന്നായി പൊള്ളി ച്ചെടുക്കണം. ഒരു തവി കൊണ്ടു നന്നായി അമർത്തിക്കൊ ടുക്കാൻ മറക്കരുത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA