ADVERTISEMENT

വാലന്റൈൻ ആരായാലും അവരെ പാട്ടിലാക്കാൻ ഏറ്റവും നല്ല വഴി ഭക്ഷണം തന്നെ!. വെറുതെ ഭക്ഷണം പോരാ...സ്നേഹം ജനിപ്പിക്കുന്നതു ലളിതവുമായ മൂന്ന് രുചിക്കൂട്ടുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Read in English

സ്പാനിഷ് ഓംലറ്റ് (സ്പാനിഷിൽ എങ്ങനെയാ ഐ ലവ് യൂ ന്ന് പറയുന്നതെന്നറിണോ? ടി.. അമോ എന്നു പറഞ്ഞാൽ മതി!)

  • മുട്ട –2
  • സവോള – 1
  • ഉരുളക്കിഴങ്ങ് – 1
  • കുരുമുളകു പൊടി – 1 ടീസ്പൂൺ
  • വറ്റൽമുളക് പൊടിച്ചത് – 1 ടീസ്പൂൺ
  • ചീസ്,പഞ്ചസാര, ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഒരു ചീനച്ചട്ടിയിൽ രണ്ടു ടീസ്പൂൺ പഞ്ചസാരയിട്ട് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവോള കാരമലൈസ് ചെയ്ത് മാറ്റിവയ്ക്കുക.

∙ നീളത്തിൽ അരിഞ്ഞെടുത്ത ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്തെടുത്ത് വയ്ക്കണം.

∙ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ്,കുരുമുളകുപൊടി, വറ്റൽ മുളകുപൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കണം. കാരമലൈസ് ചെയ്ത സവോളയും വറുത്തെടുത്ത ഉരുളക്കിഴങ്ങും ഇതിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം.

∙ പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണയൊഴിച്ച് ഈ കൂട്ട് ചെറുതീയിൽ മൂടിവച്ച് വേവിച്ചെടുക്കണം. വെന്തു കഴിഞ്ഞ് മുകളിൽ ചീസ് ഇട്ട് പാത്രത്തിലേക്ക് മാറ്റാം.

ഹാഷ് ബ്രൗൺസ്

  • ഉരുളക്കിഴങ്ങ് – 2
  • മുട്ട –1
  • ചീസ് ചീകിയെടുത്തത് – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വറ്റൽ മുളക് ചതച്ചത് – 2 ടീസ്പൂൺ
  • മൈദ – 2 ടീസ്പൂൺ

പാചകരീതി

∙ ഉരുളക്കിഴങ്ങ് നന്നായി ചീകിയെടുക്കുക. (വെള്ളം നന്നായി കളയണം)

∙ ഒരു ബൗളിൽ മുട്ടപൊട്ടിച്ചൊഴിച്ച് ഉപ്പും ചീസും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് ഉപ്പും വറ്റൽ മുളക് ചതച്ചതും മൈദയും ഉരുളക്കിഴങ്ങ് ചീകിയതും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അര ഇഞ്ച് കനത്തിൽ പരത്തിയെടുച്ച് ഫ്രൈയിങ് പാനിൽ വറുത്തെടുക്കാം.

ഫോം കോഫി

ചേരുവകൾ

  • കോഫി പൗഡർ – 2 ടീസ്പൂൺ
  • പഞ്ചസാര – 3 1/2 ടീസ്പൂൺ
  • ചൂട് പാൽ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കപ്പിൽ  കോഫി പൗഡറും പഞ്ചസാരയും ഒരു ടീസ്പൂൺ വെള്ളം ചേർത്ത് ഫോർക്കുപയോഗിച്ച് നന്നായി യോജിപ്പിക്കണം. ഇതിലേക്കു ചൂടു പാൽ ചേർത്ത് ഇളക്കി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com