ADVERTISEMENT

ഇഞ്ചി നീരിന്റെ ഗുണങ്ങൾ‌ പണ്ടുകാലം തൊട്ട് നമ്മൾ കേൾക്കാൻ തുടങ്ങിയതാണ്. പക്ഷേ, എരിവ് കാരണം ഇഞ്ചി നീര് കുടിക്കുന്നവർ കുറയും. എളുപ്പത്തിൽ അകത്താക്കാവുന്ന രീതിയില്‍ തയാറാക്കിയാൽ ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ ഉപയോഗിക്കാം.  

ആവശ്യമുള്ള സാധനങ്ങള്‍

  • ഇഞ്ചി – 200 ഗ്രാം 
  • പഞ്ചസാര – 150 ഗ്രാം
  • ഏലക്കായ –2 എണ്ണം
  • പുതിന– 5 ഇല
  • ചെറുനാരങ്ങ നീര്– 1 ടി സ്പൂൺ

ഇഞ്ചി, ചെറുനാരങ്ങ നീര്, പുതിന, ഏലക്കായ, എന്നിവ അല്പം വെള്ളം  മിക്സിയിൽ  ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നേർപ്പിക്കുക. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com