ADVERTISEMENT

ചൂടിനെ അകറ്റി നിറുത്താൻ ഭക്ഷണത്തിന്റെ പകുതി പച്ചക്കറികളും പഴങ്ങളുമാകണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പച്ചക്കറികൾ കഴിക്കാൻ മടിയുള്ള കുട്ടികളെയും മുതിർന്ന വരെയും പച്ചക്കറി കഴിപ്പിക്കാൻ പറ്റിയ ഒരു വിഭവമാണിത്.

ചേരുവകൾ:

  • ബിരിയാണിക്കും നെയ്ച്ചോറിനും പറ്റിയ നല്ലയിനം അരി – രണ്ടര കപ്പ് (അരി 15 മിനിറ്റ് കുതിർത്ത് കഴുകി ഊറ്റി വയ്ക്കണം)
  • നെയ്യ് അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ – രണ്ടര ടേബിൾ സ്പൂൺ
  • ഏലയ്ക്ക– നാലെണ്ണം
  • ഗ്രാമ്പൂ– നാല്
  • പട്ട– ഒരു കഷണം
  • വയനയില– ഒന്ന്
  • സവാള ഇടത്തരം – ഒരെണ്ണം ചെറിയ ചതുരകഷണ ങ്ങളാക്കിയത്.
  • പച്ച ഗ്രീൻപീസ് – അരക്കപ്പ്
  • ബീൻസും കാരറ്റും അരിഞ്ഞത് – അരക്കപ്പ് വീതം
  • കോളിഫ്ലവർ ഇതളടർത്തി തിളച്ച വെള്ളത്തിലിട്ട് ഊറ്റി എടുത്തത് – മുക്കാൽ കപ്പ്
  • പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചെറുതായരിഞ്ഞത് – ഓരോ ടേബിൾ സ്പൂൺ വീതം
  • മല്ലിയില തണ്ടോടെ അരിഞ്ഞത് – അരക്കപ്പ്
  • ഉപ്പ് – പാകത്തിന്‌‌
  • തിളച്ച വെള്ളം– അഞ്ചു കപ്പ്

തയാറാക്കുന്ന വിധം

പുലാവ് തയാറാക്കാനുള്ള പാത്രത്തിൽ നെയ്യൊഴിച്ചു ചൂടാകു മ്പോൾ ഏലയ്ക്കാ മുതൽ വയനയില വരെ ഇട്ട് ചെറിയ ചൂടിൽ വഴറ്റി സവാളക്കഷണങ്ങൾ ഇട്ട് ഇളക്കി ചുവന്നു തുടങ്ങുമ്പോൾ പച്ച ഗ്രീൻപീസും ബീൻസ് മുതൽ വെളുത്തു ള്ളി വരെ അരിഞ്ഞു വച്ചതും ഇട്ടു വഴറ്റണം. കുറച്ചു നേരം വഴറ്റിയശേഷം തിളച്ച വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കിക്കൊടുക്കുക. നന്നായി തിളയ്ക്കുമ്പോൾ കുതിർത്ത അരി ഇട്ടിളക്കി അടച്ചു വയ്ക്കാം. ഒന്നുരണ്ടു തവണ അടപ്പു മാറ്റി ഇളക്കിക്കൊടുക്കണം. അരി 95 ശതമാനം വെന്തു കഴി ഞ്ഞാൽ മല്ലിയില മുക്കാൽഭാഗം ചേർത്തിളക്കി ഇറക്കി വയ്ക്കാം. ആവശ്യമെങ്കിൽ വിളമ്പാനുള്ള പാത്രത്തിലേക്കു പകർന്നു കുറച്ച് അണ്ടിപ്പരിപ്പ്, കിസ്മിസ്, ബാക്കിവച്ച മല്ലിയില എന്നിവകൊണ്ടു ഡെക്കറേറ്റ് ചെയ്യാം.

പച്ചക്കറികൾ ആവിയിൽ വേവിച്ചു ചേർക്കുകയാണെങ്കിൽ നിറം നഷ്ടപ്പെടാതിരിക്കും. ഏലയ്ക്കാ മുതൽ വയനയില വരെ ചെറുതായൊന്നു ചതച്ച് ഒരു തുണിയിൽ കിഴികെട്ടി പുലാവിനുള്ള വെള്ളം തിളയ്ക്കുമ്പോൾ ഇട്ട് പാകം ചെയ്താൽ സ്പൈസസിന്റെ സ്വാദ് പുലാവിനു ലഭിക്കുന്ന താണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com