ADVERTISEMENT

കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ടതാണ് റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമായതുകൊണ്ട്, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കഴിക്കാവുന്നതാണ്. കടുത്ത ചൂടിൽ വലയുന്ന ഈ സമയത്ത് റാഗികൊണ്ട് ശരീരം തണുപ്പിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്ക് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ

1) കഴുകി വൃത്തിയാക്കിയ റാഗി – 1/2 കപ്പ്
2) പാൽ – 1 കപ്പ്
3) കണ്ടൻസ്ഡ് മിൽക്ക് – 2 ടേബിൾ സ്പൂൺ
4) പഞ്ചസാര – 1/4 കപ്പ്
5) വെള്ളം – 1 കപ്പ്
6) ആപ്പിൾ –1
7) ഞാലിപ്പൂവൻ പഴം – 1
8) ബദാം, അണ്ടിപരിപ്പ് – 1/4 കപ്പ്

തയാറാക്കുന്ന വിധം

∙ നന്നായി കഴുകി ഉണക്കിയെടുത്ത അരക്കപ്പ് റാഗി പാനിൽ വറുത്തെടുക്കാം. റാഗി നിറം മാറിതുടങ്ങിയ ശേഷം തണുക്കാൻ വയ്ക്കാം. 

∙ വറുത്ത റാഗി മിക്സിയുടെ ചെറിയ ജാറിലിട്ട് വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കുക, ഇതിലേക്കു 1/2 കപ്പ് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കാം. കാൽ കപ്പ് പഞ്ചസാര, അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കാം. അതിനുശേഷം ഉമി പൂർണമായും പോയി എന്നു ഉറപ്പു വരുന്നതുവരെ ചെറിയ കണ്ണുള്ള അരിപ്പയിൽ അരിച്ചെടുക്കുക. 

∙ അരിച്ചെടുത്ത മിശ്രിതത്തിലേക്കു ഒരുകപ്പ് പാലും കൂടി ചേർത്ത്  അരിപ്പയിൽ അരിച്ചെടുക്കാം രുചിക്കായി രണ്ട് ടേബിൽ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം. ഇതിലേക്കു ചെറുതായി അരിഞ്ഞുവച്ച ആപ്പിളും പഴവും നട്സും ചേർത്ത് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com