ADVERTISEMENT

കടുത്ത ചൂടാണ്. ഭക്ഷണത്തിനൊപ്പം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതിൽ പിശുക്കരുത്. പച്ചക്കറികളിൽ പലർക്കും ഇഷ്ടമുള്ള ഒന്നാണ് കോവയ്ക്ക. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹത്തെ ചെറുക്കാനുമൊക്കെ കോവയ്ക്ക നമ്മെ സഹായിക്കും. കോവയ്ക്ക തോരൻ വച്ചാൽ പലരും മുഖം ചുളിക്കുന്നത് അത് കൃത്യമായി വെന്തുകിട്ടാത്തതുകൊണ്ടാണ്. അതിനൊരു മാർഗമുണ്ട്. അണ്ടിപ്പരിപ്പും കോവയ്ക്കയും ചേർത്ത ഒരുഗ്രൻ തോരൻ പരീക്ഷിച്ചാലോ? 

ആവശ്യമുള്ളവ 

  • കോവയ്ക്ക– 250 ഗ്രാം. 
  • വെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺ 
  • അണ്ടിപ്പരിപ്പ്– 50 ഗ്രാം 
  • തേങ്ങ– ചിരകിയത് ആവശ്യത്തിന് 
  • കടുക്– 1 ടിസ്പൂൺ 
  • കറിവേപ്പില– കുറച്ച് 
  • ഉപ്പ് 
  • മഞ്ഞൾപ്പൊടി 

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ശേഷം തോരന് ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുത്ത കോവയ്ക്ക ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുങ്ങുന്ന വെള്ളത്തിൽ വേവിച്ചെടുക്കുക. കോവയ്ക്ക നല്ല വേവുള്ള പച്ചക്കറിയാണ്. എണ്ണയിൽ വേവിച്ചാൽ കൃത്യമായി വെന്തു കിട്ടാത്തതിനാലാണ് ഇങ്ങനെ വേവിക്കുന്നത്. അതേ സമയം മറ്റൊരു പാത്രത്തിൽ അണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക. തോരൻ ഉണ്ടാക്കാനുള്ള പാത്രത്തിൽ അൽപം വെള്ളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് നന്നായി വഴറ്റിയെടുക്കാം. തുടർന്ന് ചൂടവെള്ളത്തിൽ ഇട്ടുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേർക്കാം. അൽപനേരം അടച്ചുവച്ചതിനു ശേഷം തേങ്ങ ചേർക്കാം. ഉപ്പ് വേണമെങ്കിൽ ചേർത്തു കൊടുത്ത് വാങ്ങി വയ്ക്കാം. അടുത്ത പ്രാവശ്യം ഉണ്ടാക്കുന്നതു വരെ രുചി നാവിൽ നിന്നു മാറില്ല, ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com