ADVERTISEMENT

വിഷു വിഭവങ്ങൾ തയാറാക്കാൻ ഇനി ദിവസങ്ങൾ മാത്രം. രുചികരമായ ഇടിച്ചക്ക തോരൻ വിഷു സദ്യയ്ക്ക് തയാറാക്കിയാലോ?

1. ഇടിച്ചക്ക – ഒരു ചെറുത്
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3. ഉപ്പ് – പാകത്തിന്
4. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
   പച്ചമുളക് – രണ്ട്
   ജീരകം – അര ചെറിയ സ്പൂൺ
   വറ്റൽ മുളക് – ഒന്ന്
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6. കടുക് – അര ചെറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – കാൽ ചെറിയ സ്പൂണ്‍
7. കറിവേപ്പില – രണ്ടു തണ്ട്
8. പച്ച വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഇടിച്ചക്ക തൊലിയും കൂഞ്ഞിലും (നടുവിലുള്ള തണ്ട്) കളഞ്ഞു ചെറിയ കഷണങ്ങളായി അരിയുക.

∙ഇതിൽ മഞ്ഞൾപ്പൊടി ചേർത്തു നികക്കെ വെള്ളമൊഴിച്ചു വേവിക്കുക. ഇടിച്ചക്ക പകുതി വേവാകുമ്പോൾ ഉപ്പും ചേർത്തു വേവിച്ചു വെള്ളം ഊറ്റി വയ്ക്കുക. ഇടിച്ചക്ക വേവും മുമ്പ് ഉപ്പ് ചേർത്താൽ എളുപ്പം വേവുകയില്ല.

∙ചൂടാറിയശേഷം ഇടിച്ചക്ക കഷണങ്ങൾ ചതച്ചു വയ്ക്കുക.

∙നാലാമത്ത ചേരുവ യോജിപ്പിച്ചു ചതച്ചു വയ്ക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നു പരിപ്പും മൂപ്പിച്ച ശേഷം തേങ്ങ ചതച്ച മിശ്രിതം ചേർത്തിളക്കി ഇതിലേക്കു ചക്ക ചതച്ചതും കറിവേപ്പിലയും ചേർത്തിളക്കുക.

∙ഏറ്റവും ഒടുവിൽ പച്ച വെളിച്ചെണ്ണയൊഴിച്ചിളക്കി വാങ്ങുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com