sections
MORE

പ്രാതൽ രുചികരമാക്കാൻ അടയും പാവ് പുട്ടും

പാവ് പുട്ട്
പാവ് പുട്ട്
SHARE

പ്രഭാത ഭക്ഷണത്തിന് രുചിയുള്ള രണ്ടു വിഭവങ്ങൾ പരിചയപ്പെടാം. എളുപ്പത്തിൽ തയാറാക്കാവുന്ന അടയും പാവ് പുട്ടും.

  • അരിപ്പൊടി – രണ്ടു കപ്പ്
    തേങ്ങ ചുരണ്ടിയത് – ഒരു തേങ്ങയുടെ കാൽ ഭാഗം
    ഉപ്പ് – പാകത്തിന്
    നെയ്യ് – പാകത്തിന്
    പഞ്ചസാര – അഞ്ചു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙നാലു കപ്പു വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ, അരിപ്പൊടിയും ഉപ്പും ചേർത്തിളക്കുക.

∙തേങ്ങ ചുരണ്ടിയതും നെയ്യും പഞ്ചസാരയും അരിപ്പൊടി യിൽ ചേർത്തു കുഴയ്ക്കുക.

∙എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച ശേഷം ഓറഞ്ചു വലിപ്പത്തിലുള്ള ഉരുളകളാക്കുക.

∙ദോശക്കല്ലു ചൂടാക്കി, എണ്ണ തൂത്ത ശേഷം, ഓരോ ഉരുളയും വിരൽ കൊണ്ടു പരത്തി, അല്പം നെയ്യ് പുരട്ടി ചുട്ടെടുക്കുക.

∙മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ടു ചുട്ടെടുക്കാം.

02 ) പാവ് പുട്ട്

പൊടിയരി – ഒരു കപ്പ്
തേങ്ങ ചുരണ്ടിയത്– രണ്ടു വലിയ സ്പൂൺ
പഞ്ചസാര – രണ്ടു വലിയ സ്പൂൺ
പാൽ – ഒന്നരക്കപ്പ്
ഏലയ്ക്ക – മൂന്ന്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പൊടിയരി പലപ്രാവശ്യം നന്നായി കഴുകുക.

∙ഇതിലേക്കു പാലും പഞ്ചസാരയും ഉപ്പും ചേർത്തു യോജി പ്പിച്ച് ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക.

∙മുകളിൽ തേങ്ങ ചുരണ്ടിയതും ഏലയ്ക്കയും വിതറിയ ശേഷം ആവിയിൽ അര മുതൽ ഒരു മണിക്കൂർ വരെ വേവി ക്കുക. പൂട്ട് ഉറയ്ക്കുന്നതാണ് കണക്ക്.

∙നന്നായി തണുത്ത ശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ച് കറിയ്ക്കൊപ്പം വിളമ്പാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA