ഈസ്റ്റർ ഫീസ്റ്റിനൊരുക്കാം അരി ദോശ

495199992
SHARE

അമ്പതു ദിവസം നീണ്ട കഠിനനോമ്പിനു ശേഷം ഉയിർപ്പിന്റെ സന്തോഷവുമായി ഈസ്റ്റർ എത്തുമ്പോള്‍ തീൻമേശയും സമൃദ്ധമാകണ്ടേ.. ഈസ്റ്റർ ദിനത്തിൽ ഒരുക്കാം വിശേഷവിഭവങ്ങൾ

അരി ദോശ

1. സോനമസൂരി അരി – രണ്ടു കപ്പ്
2. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
3. വെള്ളം – മൂന്നു കപ്പ്
4. അരിപ്പൊടി – നാലു വലിയ സ്പൂൺ
5. എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ അരി നാലു മണിക്കൂർ കുതിർത്ത് കഴുകി വൃത്തിയാക്കി എടുക്കുക.

∙ ഇതിൽ തേങ്ങയും ഉപ്പും വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു വയ്ക്കണം.

∙ ദോശക്കല്ല് ചൂടാക്കി അൽപം എണ്ണ പുരട്ടിയശേഷം ഓരോ തവി മാവൊഴിച്ച് മെല്ലേ ഒന്നു പരത്തുക. ഇതിനു മുകളിൽ മൂന്ന് – നാല് തുള്ളി എണ്ണ ഒഴിച്ച ശേഷം മറിച്ചിട്ട് ചുട്ടെടുക്കാം.

∙ മാവ് കൂടുതൽ അയഞ്ഞു പോയാൽ അൽപം അരിപ്പൊടി കൂടി ചേർത്ത് ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA