ADVERTISEMENT

ഈസ്റ്റർ വിരുന്നിനു വിളമ്പാൻ രുചികരമായ റൈസ് മോൾഡ് തയാറാക്കിയാലോ?

1. വെണ്ണ – രണ്ടു വലിയ സ്പൂൺ
2. ൈമദ – രണ്ടു വലിയ സ്പൂൺ
3. പാൽ – ഒരു കപ്പ്
4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. െവണ്ണ – രണ്ടു വലിയ സ്പൂൺ
6. സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
7. മുട്ട – രണ്ട്, നന്നായി അടിച്ചത്
8. ബസ്മതി അരി േവവിച്ചെടുത്ത ചോറ് –രണ്ടു കപ്പ്, തണുത്തത്
ഗ്രീൻപീസ്, താലി കളഞ്ഞു വേവിച്ചത്– അരക്കപ്പ്
കാപ്സിക്കം പൊടിയായി അരിഞ്ഞത് –അരക്കപ്പ്
9 ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
10 കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

∙ ആദ്യം ൈവറ്റ് സോസ് തയാറാക്കണം. ഒരു ചെറിയ പാൻ െചറുതീയിൽ വച്ചു വെണ്ണ ചൂടാക്കുക. ഇത് അടുപ്പിൽ നിന്നു വാങ്ങിയശേഷം ൈമദ ചേർത്തു നന്നായി യോജി പ്പിക്കണം. കട്ടകെട്ടരുത്. ഇതു വീണ്ടും അടുപ്പത്തുവച്ചു വേവിക്കുക. ഇതിലേക്കു പാൽ മെല്ലെ ചേർത്തു യോജിപ്പിക്കുക. െചറുതീയിൽ വച്ചു തുടരെയിളക്കി തിളപ്പിക്കണം. ഇതിലേക്കു പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങി മാറ്റിവയ്ക്കുക.

∙ പാനിൽ വെണ്ണ ചൂടാക്കി സവാള ചേർത്തു കണ്ണാടി പോലെയാകും വരെ വഴറ്റുക. ഇതിലേക്കു മുട്ട നന്നായി അടിച്ചതു ചേർത്തു മെല്ലെ ചിക്കണം. പാൻ അടുപ്പിൽ നിന്നു വാങ്ങി, അതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തു കുഴഞ്ഞുപോകാതെ യോജിപ്പിക്കുക. ഇതിലേക്കു മുക്കാൽ കപ്പ് ൈവറ്റ്സോസും ഒമ്പതാമത്തെ ചേരുവയും ചേർത്തിളക്കണം.

∙ ഒരു േമാൾഡിൽ മയംപുരട്ടി അതിൽ ആദ്യംതന്നെ കശുവണ്ടിപ്പരിപ്പ് നിരത്തുക. ഇതിനു മുകളിലേക്കു തയാറാക്കിയ േചാറു നിരത്തി അമർത്തിവയ്ക്കുക. മുകൾവശം നിരപ്പാക്കണം.

∙ ഒരു റാസ്റ്റിങ് പാനിൽ െവള്ളം തിളപ്പിക്കുക. നിറച്ചുവച്ചിരിക്കുന്ന േമാൾഡ് അലുമിനിയം ഫോയിൽ കൊണ്ടു മൂടിയശേഷം തിളയ്ക്കുന്ന വെള്ളത്തിൽ ഇറക്കിവച്ചു ചെറുതീയിലാക്കി വയ്ക്കണം. 15 മിനിറ്റ് സെറ്റ് െചയ്തശേഷം വിളമ്പാനുള്ള പാത്രത്തിലേക്കു കമഴ്ത്തി ചൂടോടെ വിളമ്പുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com