മോൾക്ക് വേണ്ടിയൊരു സൂപ്പർ കപ്പൂച്ചിനോ : ലക്ഷ്മി നായർ

Cappuccino
SHARE

ഒരു കപ്പ് കപ്പൂച്ചിനോ വീട്ടിലെ കോഫി മഗിൽ എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടുത്തുകയാണ്  പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ. കോഫി ഷോപ്പുകളിലെ വിലയേറിയ കപ്പൂച്ചിനോ വീട്ടിൽ സിംപിളായി തയാറാക്കുന്ന വ്ലോഗിന് ആരാധകർ ഏറെയാണ്. 

കപ്പൂച്ചിനോ ചേരുവകൾ

  • പാൽ തിളപ്പിച്ചത് – 1 കപ്പ്
  • ഇൻസ്റ്റന്റ് കോഫിപൗഡർ – 1 ടേബിൾ സ്പൂൺ 
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ 
  • തിളപ്പിച്ച വെള്ളം – 1 സ്പൂൺ

തയാറാക്കുന്ന വിധം

കോഫി മഗിൽ ഇൻസ്റ്റന്റ് കോഫിപൗഡറും പഞ്ചസാരയും മുക്കാൽ ടേബിൾ സ്പൂൺ ചൂടുവെള്ളവും ചേർത്ത് സ്പൂൺ ഉപയോഗിച്ച് രണ്ടു മൂന്ന് മിനിറ്റ് നന്നായി അടിച്ചെടുക്കുക. പതഞ്ഞ് ലൈറ്റ് കളറായി മാറിക്കഴിഞ്ഞാൽ ഇതിലേക്ക് ചൂടുപാൽ ചേർത്ത് നന്നായി യോജിപ്പിച്ചെടുത്താൽ ടേസ്റ്റി ക്രീമി കപ്പൂച്ചിനോ റെഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ