ADVERTISEMENT

ഇഡ്​ലി രാവിലെ തയാറാക്കിയത് മിച്ചം വന്നോ? എന്തു ചെയ്യണം എന്ന് ആലോചിച്ചിരിക്കുന്നവർക്ക് തയാറാക്കാം വ്യത്യസ്തമായൊരു ഇഡ്​ലി ബർഗർ രുചി.

  • ഇഡ്ഡലി (ബാക്കി വന്നത്) – നാല്
  • കട്​ലറ്റ് – നാല് (ബാക്കി വന്ന പച്ചക്കറി, കോഴി, മീൻ എന്നിവയിൽ നിന്നുണ്ടാക്കിയത്)
  • ദശക്കട്ടിയുള്ള തക്കാളി – നാല്, തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചത്
  • സാലഡ് വെള്ളരി – ഒന്ന്, വട്ടത്തിൽ മുറിച്ചത്
  • വെണ്ണ – രണ്ടു വലിയ സ്പൂൺ
  • ടുമാറ്റോസോസ് – രണ്ടു ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഇഡ്ഡലി കൃത്യം നടുവെ രണ്ടായി മുറിക്കുക.

∙തക്കാളിയും സാലഡ് വെള്ളരിയും വട്ടത്തിൽ കനം കുറിച്ചു മുറിക്കുക.

∙ബാക്കി വന്ന കറികളിൽ നിന്നു പച്ചക്കറി, മീൻ, കോഴി ഏതെങ്കിലും ഒന്നെടുത്ത് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും ഉള്ളി, പച്ചമുളക്, മല്ലിയില എന്നിവയും ചേർത്തു കട്​ലറ്റ് തയാറാക്കുന്നതുപോലെ വലുപ്പം കുറച്ചു തയാറാക്കി പൊരിച്ചെടുക്കുക.

∙ഇഡ്ഡലിയുടെ മുറിച്ച ഭാഗങ്ങളിൽ വെണ്ണ നന്നായി തേച്ച് അല്പം മുളകു പൊടി വിതറി നോൺസ്റ്റിക് തവയിൽ ഇട്ടു ചെറുതായി പൊരിച്ചെടുക്കുക. എല്ലാ കഷണങ്ങളും ഇങ്ങനെ ചെയ്യുക.

∙ഇഡ്ഡലിയുടെ താഴെയുള്ള കഷണത്തിൽ അൽപം ടുമാറ്റോസോസ് തേയ്ക്കുക.

∙ഇതിനു മുകളിൽ ഒരു കഷണം തക്കാളി, സാലഡ് വെള്ളരി, കട്​ലറ്റ്, വീണ്ടും ഒുരു കഷണം തക്കാളി, സാലഡ് വെള്ളരി ഇങ്ങനെ വയ്ക്കുക. ഇതിനു മീതെ ഇഡ്ഡലിയുടെ മുകളിലുള്ള കഷണത്തിൽ അൽപം വെണ്ണ തേച്ചു വയ്ക്കുക.

∙ഇത് ഒന്നു ചെറുതായി അമർത്തി ഒരു ടൂത്ത് പിക്ക് കൊണ്ട് അമർത്തി നിർത്തുക. എല്ലാ കഷണങ്ങളും ഇതു പോലെ തയാറാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com