sections
MORE

ഇഫ്താർ വിരുന്നൊരുക്കാൻ മൂന്ന് രുചിവിഭവങ്ങൾ

520961869
SHARE

വ്രതമാസമായ പുണ്യറമസാൻ സമാഗതമാവുകയാണ്. ഭക്തിയുടെ സുദിനങ്ങളാണിനിമുതൽ. പ്രഭാതം മുതൽ പ്രദോഷം വരെ ആഹാരപാനീയങ്ങൾ തീർത്തും ഉപേക്ഷി ക്കുന്നതിലൂടെ ശരീരവും ആത്മാവും ശുദ്ധീകരിക്കപ്പെടുന്നു. പ്രാർഥനകൾ വിശ്വാസികൾക്ക് ആത്മസംതൃപ്തി നൽകുന്നു.

വിശ്വാസികളുടെ ഓരോ ഭവനവും റമസാനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കുടുംബിനികൾ നോമ്പു തുറക്കാനുള്ള വിഭവങ്ങൾ തയാറാക്കുന്നതു സംബന്ധിച്ച ആലോചനയി ലാകുന്നു. കാരയ്ക്കയോ വെള്ളമോ ഉപയോഗിച്ചാണു നോമ്പു തുറക്കുകയെങ്കിലും അതോടൊപ്പം ലഘുപലഹാ രങ്ങളും സാധാരണയാണ്. അതിനുവേണ്ടി പ്രയോജനപ്പെടു ത്തുന്ന ഏതാനും പാചകക്കുറിപ്പുകളാണ് ഇതോടൊപ്പം. മുസ്ലിമുകളല്ലാത്തവർക്കും ഒരു ചെയ്ഞ്ചിന് ഇതിൽ രുചികരമാ കുമെന്നു തോന്നുന്നതു പരീക്ഷിച്ചു നോക്കാം. ഭക്ഷണത്തിൽ ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടപ്പെടാത്തത്. സുബൈദ ഉബൈദ് തയാറാക്കിയ ഇഫ്താർ രുചികൾ പരിചയപ്പെടാം.

മസാല നെയ്പത്തിരി

masala-neypathiri

ചേരുവകൾ

 • ചോറ്റരിപ്പൊടി – ഒരു ഗ്ലാസ്
 • നെയ്യ് – അര ടീസ്പൂൺ
 • സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
 • പച്ചമുളക് ചെറുതായി അരിഞ്ഞത് – നാലെണ്ണം
 • ഇഞ്ചി ചതച്ചത് – കാൽ ടീസ്പൂൺ
 • മഞ്ഞൾപ്പൊടി – ഒരു നുള്ള്
 • വേവിച്ച ഇറച്ചി പിച്ചിയത് – അരക്കപ്പ്
 • ഗരംമസാലപ്പൊടി – അര ടീസ്പൂൺ
 • മല്ലിയില അരിഞ്ഞത് – അല്പം
 • എണ്ണ – വറുക്കാൻ ആവശ്യമുള്ളത്ര
 • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

അരിപ്പൊടിയിൽ ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു കുഴച്ചു മാവാക്കുക. ഒരു പാത്രത്തിൽ നെയ്യൊഴിച്ചു സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി വഴറ്റുക. അതിൽ ഇറച്ചി ഗരംമസാല, മല്ലിയില എന്നിവയും ചേർത്തിളക്കുക. അരക്കപ്പ് വെള്ളവും ചേർത്തു നന്നായി ഇളക്കി വറ്റിച്ചെടുക്കുക. തയാറാക്കി വച്ച മാവ് ചെറുനാരങ്ങാ വലുപ്പത്തിൽ എടുത്തു വട്ടത്തിൽ പരത്തുക. അങ്ങനെ രണ്ടെണ്ണം പരത്തുക. ഒരെണ്ണത്തിൽ അൽപം ഇറച്ചിമസാല വച്ച് മറ്റേതുകൊണ്ട് മൂടുക. വക്കുകളിൽ അമർ ത്തുക. ബാക്കിയുള്ള ചേരുവകൾ കൊണ്ടും ഇങ്ങനെ ചെയ്യുക. ഈ പത്തിരികൾ ചൂടായ എണ്ണയിൽ വറുത്തു കോരുക.

പഴവും മുട്ടയും പൊതിഞ്ഞത്

pazhavum-muttayum

ചേരുവകൾ

 • നേന്ത്രപ്പഴം (ഏത്തപ്പഴം) – രണ്ടെണ്ണം
 • എണ്ണ – വറുക്കാൻ ആവശ്യത്തിന്
 • പഞ്ചസാര – ഒന്നര ടേബിൾ സ്പൂൺ – ഒരു ടേബിൾ സ്പൂൺ
 • അണ്ടിപ്പരിപ്പ് നുറുക്കിയത് – നാലെണ്ണം
 • കോഴിമുട്ട – നാലെണ്ണം
 • നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പഴം തൊലികളഞ്ഞ് ചെറുതായി അരിയുക. ഇത് ചൂടായ എണ്ണയിൽ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. അതിൽ ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും അണ്ടിപ്പരിപ്പും ചേർത്തു കുഴയ്ക്കുക. മറ്റൊരു പാത്രത്തിൽ മുട്ടയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി യോജി പ്പിക്കുക. ഒരു വെള്ളയപ്പ (പാലപ്പ) ചട്ടി അടുപ്പിൽ വച്ച് എല്ലാ ഭാഗത്തും നെയ്യ് പുരട്ടുക. മുട്ടക്കൂട്ടിന്റെ പകുതി അതിലൊഴിച്ചു വെള്ളയപ്പ രൂപത്തിൽ ചുറ്റിക്കുക. അതിന്റെ മധ്യത്തിൽ പഴക്കൂ ട്ടിന്റെ പകുതി ഭാഗം നിരത്തുക. നാലു ഭാഗത്തു നിന്നും മുകളി ലേക്കു മടക്കി പൊതിയുക. പ്ലേറ്റിൽ കമിഴ്ത്തിയിടുക. ബാക്കിയുള്ള ചേരുവകൾ കൊണ്ടും ഇങ്ങനെ ചെയ്യുക.

മുട്ട കട്‍ലീസ്

mutta-katlees

ചേരുവകൾ

 • കോഴിമുട്ട പുഴുങ്ങിയത് – രണ്ടെണ്ണം
 • സവാള നീളത്തിൽ നേർമയായി അരിഞ്ഞത് – ഒരു കപ്പ്
 • പച്ചമുളക് ചെറുതായി അരിഞ്ഞത് – മൂന്നെണ്ണം
 • വെളുത്തുള്ളി ചതച്ചത് – അര ടീസ്പൂൺ
 • മല്ലിയില അരിഞ്ഞത് – അല്പം
 • മൈദ – രണ്ടു ടീസ്പൂൺ
 • അരിപ്പൊടി – രണ്ടു ടേബിൾ സ്പൂൺ
 • മഞ്ഞൾപ്പൊടി– കാൽ ടീസ്പൂൺ
 • ഗരംമസാലപ്പൊടി – കാൽ ടീസ്പൂൺ
 • എണ്ണ – വറുക്കാൻ ആവശ്യമുള്ളത്ര
 • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

മുട്ട തൊലി കളഞ്ഞ് വട്ടത്തിൽ നാലായി മുറിക്കുക. ഒരു പാത്രത്തിൽ സവാള, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച് ഞെരടുക. അതിൽ മൈദ, അരിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി എന്നിവയും ആവശ്യത്തിനു വെള്ളവും ചേർത്തു കട്ടിയായി കലക്കുക. മുട്ടക്കഷണങ്ങൾ ഈ കൂട്ടു കൊണ്ടു പൊതിയുക. ചൂടായ എണ്ണയിൽ വറുത്തു കോരുക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA