ADVERTISEMENT

കിടിലൻ രുചിയിലൊരു ഫിഷ് സ്റ്റ്യൂ തയാറാക്കിയാലോ?കശുവണ്ടിപ്പരിപ്പ് കുതിർത്ത് അരച്ചു ചേർക്കുന്നതാണ് ഈ കറിയുടെ രുചി രഹസ്യം.

ചേരുവകൾ

  • മീൻ (കാളാ‍ഞ്ചി) – 1/2 കിലോ
  • സവോള (ഇടത്തരം വലുപ്പമുള്ളത്) – 2 എണ്ണം
  • കാരറ്റ് (ഉപ്പിട്ട് പുഴുങ്ങിയത്) – 1 എണ്ണം
  • ഉരുളക്കിഴങ്ങ് (ഉപ്പിട്ട് പുഴുങ്ങിയത്) – 1 എണ്ണം
  • കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • വിനാഗിരി – 1 ടേബിൾ സ്പൂൺ
  • കുരുമുളകു പൊടി – 1 ടീസ്പൂൺ
  • തക്കാളി – 2 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • കശുവണ്ടി (അരമണിക്കൂർ വെള്ളത്തിൽ കുതിർത്തത്) – 20 എണ്ണം
  • (കറിയിൽ ഇടാനായി ഒരു ചെറിയ ബൗൾ കശുവണ്ടി നുറുക്കിയത് തയാറാക്കി വയ്ക്കുക)
  • വെളുത്തുള്ളി – 1 ടീസ്പൂൺ
  • ഇഞ്ചി – 1 ടീസ്പൂൺ
  • കുടംപുളി – 1 എണ്ണം
  • ഏലയ്ക്ക – 4 എണ്ണം
  • ഗ്രാമ്പൂ – 4 എണ്ണം
  • കറുവപട്ട – ചെറിയ ഒരു കഷണം
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചണ്ണ
  • തേങ്ങാപ്പാൽ (ഒരു വലിയ മുറി തേങ്ങയുടേത്)
  • ഒന്നാംപാൽ– 3/4 ഗ്ലാസ് വെള്ളം ഒഴിച്ച് പിഴിഞ്ഞത്
  • രണ്ടാംപാൽ – രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് പിഴിഞ്ഞത്
  • കറിവേപ്പില

Read in English
തയാറാക്കുന്ന വിധം

  • കുരുമുളക് പൊടി, വിനാഗിരി, ഉപ്പ് എന്നിവ മീനിൽ നന്നായി പുരട്ടി 10 മിനിട്ട് നേരം വയ്ക്കുക. അതിനുശേഷം ഒരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ എണ്ണ യിലേക്ക് ആദ്യം കറുവപട്ട ഇടുക ഒപ്പം ഏലയ്ക്കയും ഗ്രാമ്പു വും ഇട്ട് മൂപ്പിക്കുക. ഇവ മൂത്ത് നല്ല മണം വരുമ്പോൾ അതി ലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ഇട്ട് കൊടുക്കുക. അതൊന്നു വഴന്നു കഴിയുമ്പോൾ അതിലേക്ക് സവാളയും പച്ചമുളകും ചേർക്കുക. സവാള പെട്ടെന്ന് വഴന്നു കിട്ടാൻ വേണ്ടി അല്പം ഉപ്പും ചേർത്ത് വഴറ്റുക. കൂടെ കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുക. സവാള നന്നായി വഴന്നു വരുമ്പോഴേക്കും നമുക്ക് കുതിർത്തു വച്ചിരിക്കുന്ന കപ്പലണ്ടി അരച്ചെടുക്കാം. തേങ്ങയുടെ രണ്ടാം പാൽ (അഞ്ചോ ആറോ സ്പൂൺ) ചേർത്താണ് ഇത് അരയ്ക്കുന്നത്. നല്ല പേസ്റ്റിന്റെ പരുവത്തിലാണ് അരച്ചെടുക്കേണ്ടത്.
  • സവാള നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് മല്ലിപ്പൊടി, ചതച്ച കുരുമുളക് എന്നിവ ചേർത്ത് തീ നന്നായി കുറച്ചു വച്ച് വേണം ഇത് വഴറ്റാൻ. മസാല മൂത്ത് കഴിയു മ്പോൾ തേങ്ങയുടെ രണ്ടാംപാൽ ചേർക്കുക. ഇതിന്റെ കൂടെ ഒരു കഷണം കുടംപുളിയും കൂടി ചേർക്കുക. നുറുക്കി വച്ചിരിക്കുന്ന നട്സും ചേർക്കുക.
  • 10 മിനിറ്റ് കഴിയുമ്പോൾ പുരട്ടി വച്ചിരിക്കുന്ന മീൻ ഒരു ഫ്രൈ പാനിൽ വറുത്തെടുക്കുക. ഇത് നന്നായി മൊരിഞ്ഞു പോക രുത്. മുക്കാൽ വേവ് ആണ് ഇതിന്റെ പാകം. ഈ വെന്ത മീൻ കഷണങ്ങൾ ഗ്രേവിയിലേക്ക് ഇടുക. അതിനുശേഷം ഉപ്പിട്ട് പുഴുങ്ങി വച്ചിരിക്കുന്ന കാരറ്റും ഉരുളക്കിഴങ്ങും ചേർക്കുക. ഇടയ്ക്കു മാത്രം ചെറുതായി ഇളക്കി കൊടുക്കുക അധികം ഇളക്കിയാൽ മീൻ പൊടിഞ്ഞു പോകും. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന നട്സിന്റെ പേസ്റ്റ് ചേർക്കുക. കറി നന്നായി കുറുകാനും നല്ല രുചി കിട്ടാനുമാണ് നട്സ് ചേർക്കുന്നത്. ഇത് നന്നായി തിളയ്ക്കണം. അതിനുശേഷം ഒന്നാം പാൽ ചേർത്ത് പാത്രം നന്നായി ഒന്നു ചുറ്റിക്കുക. 
  • കറി തിളയ്ക്കുമ്പോൾ വട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കുക. തക്കാളി നന്നായി വെന്തു പോകരുത്. ഒന്നു ആവി കേറിയാൽ മതിയാകും. അതിനായി കറി മൂടി വച്ച് വേവിക്കുക. അല്പം കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് പാത്രം നന്നായി ചുറ്റിക്കുക. അതിനു ശേഷം ഒരു പാത്രത്തിലേക്ക് ഈ ഫിഷ് സ്റ്റൂ വിളമ്പാം. ഈ ഫിഷ് സ്റ്റ്യൂ ബ്രഡിനും പാലപ്പത്തിനുമൊപ്പം രുചികരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com