ADVERTISEMENT

365 ദിവസവും ചിക്കൻ പ്രേമം കൊണ്ട് നടക്കുന്നവർക്ക് ഇഷ്ട വിഭവമാണ് ചിക്കൻ 65. ഈ പേര് എവിടെ നിന്നു വന്നുവെന്ന് കഴിക്കുന്നതിനു മുൻപ് ഒരിക്കലെങ്കിലും ആലോചിക്കാത്തവരില്ല. പല നാടുകളിൽ പല കഥകളാണ് പേരിനു പിന്നിൽ. പേരെന്തെങ്കിലും ആവട്ടെ. വെളിച്ചെണ്ണയിൽ വറുത്തു കോരുന്ന ചിക്കൻ കഷ്ണങ്ങളുടെ സ്വാദിനെ വെല്ലാൻ മറ്റൊന്നില്ല. അധികം ചേരുവകളില്ലാതെ വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ചിക്കൻ 65 ആവട്ടെ ഇന്ന്. നിറത്തിനു വേണ്ടി കൃത്രിമമായി ഒന്നും ചേർക്കുന്നില്ല. കാശ്മീരി മുളക‌ുപൊടി തന്നെ ധാരാളം.

ചേരുവകൾ

  • ചിക്കൻ – 500 ഗ്രാം ( ബോൺലെസ്) 
  • ഇഞ്ചി പേസ്റ്റ്–  അര ടേബിൾ സ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾ സ്പൂൺ
  • പച്ചമുളക് പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ– 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
  • കാശ്മീരി മുളക‌ുപൊടി– 1.5 ടേബിൾ സ്പൂൺ
  • 2 ചെറുനാരങ്ങയുടെ നീര്
  • മുട്ട –1 
  • കറിവേപ്പില– 3 തണ്ട്
  • വെളിച്ചെണ്ണ 

തയാറാക്കുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ഫ്രിജിൽ 1 മണിക്കൂർ വയ്ക്കാം. തുടർന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റും കോൺഫ്ലോറും മുട്ടയും കാശ്മീരി മുളക്പൊടിയും നന്നായി ചിക്കനിൽ ചേർത്ത് പിടിപ്പിക്കാം. അരമണിക്കൂർ കാത്തിരുന്ന ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.വറുത്തു കോരുന്നതിനു മുൻപ് കറിവേപ്പില ചേർക്കാൻ മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com