ADVERTISEMENT

ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ എല്ലാവർക്കും ഉണ്ടാകാവു ന്ന അസ്വസ്ഥതയാണു നെഞ്ചെരിച്ചിൽ (അസിഡിറ്റി). അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്നതു ‘ലോവർ ഈസോഫാ ഗൽ സ്പിൻക്റ്റർ’ എന്ന ഒരു മാംസ പേശിയാണ്. ഭക്ഷണം കഴിക്കുമ്പോൾ ഈ മാംസപേശി വികസിച്ച് അന്നനാളത്തിൽ നിന്നും ആമാശയത്തിലേക്കു ഭക്ഷണം കടന്നു പോകുന്നു. അല്ലാത്ത സമയങ്ങളിൽ ഇതു മുറുകി അടഞ്ഞുകിടക്കുന്ന ചിലരില്‍ ഈ മാംസപേശി ദുർബലമാകുകയും ഇടയ്ക്കിടയ്ക്ക് വികസിക്കുകയും ചെയ്യുന്നു. പാതി ദഹിച്ച ഭക്ഷണവും ദഹന രസങ്ങളും അന്നനാളത്തിലേക്കു തിരിച്ചു കയറി വരുന്നു. ആമാശയത്തിലുള്ളതുപോലെയുള്ള ശ്ലേഷ്മസ്തരം അന്നനാ ളത്തെ പൊതിഞ്ഞിട്ടില്ല. ഇതുകൊണ്ടാണു പൊള്ളലും എരിച്ചി ലും അനുഭവപ്പെടുന്നത്.

അസിഡിറ്റി കുറയ്ക്കുവാൻ പാൽ നല്ലതാണ്. എന്നു കരുതി രണ്ടു ഗ്ലാസ് പാലിൽ കൂടുതൽ കഴിച്ചാൽ അതിലുള്ള കൊഴുപ്പ് മറ്റ് അസുഖങ്ങൾക്കു വഴിവയ്ക്കും. ചില ആളുകൾക്കു പാൽ കുടിച്ചു കഴിഞ്ഞു വയറിന് അസ്വസ്ഥത ഉണ്ടാകും. ഇങ്ങനെ യുള്ളവർക്കു ലാക്ടോസ് ഇൻടോളറൻസ് ഉണ്ടാകാം.

പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ ധാരാളം ഭക്ഷ ണത്തിൽ ഉൾപ്പെടുന്നത് നല്ലതാണ്. ഒമേഗാ 3, ഫാറ്റി ആസി ഡും ആന്റി ഓക്സിഡന്റുകളും ഫൈറ്റോ കെമിക്കലുകളും ആണ് ഇവയിലടങ്ങിയിരിക്കുന്നത്. ഇവ വയറെരിച്ചിൽ കുറ യ്ക്കും. പഴരസത്തിനു പകരം പഴങ്ങൾ കഴിക്കണം. കഴിയു ന്നതും സസ്യാഹാരവും, മത്സ്യം വേണ്ടവർ എരിവും പുളിയും കുരുമുളകും ഇല്ലാതെ കുറച്ച് മഞ്ഞൾ ഉപയോഗിച്ചു പാകപ്പെ ടുത്തിയും കഴിക്കാം.

എണ്ണ, നെയ്യ്, വറുത്ത വകകൾ, മധുരപലഹാരങ്ങൾ, പായസം, മറ്റു മധുര പാനീയങ്ങൾ, ഡെസേർട്ട്സ് എന്നിവ ഒഴിവാക്കണം. ശീതളപാനീയങ്ങൾ, അച്ചാറുകൾ, മുളകുകറികൾ, അമിത ചൂടും, അമിത തണുപ്പും ഉള്ള ഭക്ഷണം, അജിനോമോട്ടോ ചേർത്ത ചൈനീസ് വിഭവങ്ങൾ, സംസ്കരിച്ച ഭക്ഷണ വസ്തു ക്കൾ എന്നിവ ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഹാനി കരമാണ്. ചോക്ലേറ്റ്, കൊഴുപ്പുകൂടിയ ഭക്ഷണം, കേക്ക്, ക്രീമു കൾ എന്നിവ ഒഴിവാക്കണം. നേരത്തേതന്നെ വയറിനു ഗ്യാസും മറ്റ് അസുഖങ്ങളും ഉള്ളവർ ഉള്ളി, വെളുത്തുള്ളി, ഓറഞ്ച്, നാരങ്ങ എന്നിവ ഒഴിവാക്കണം. ‌‌

വയറുനിറയെ വാരിവലിച്ചു ഭക്ഷണം കഴിക്കരുത്. മൂന്നുനേര ത്തിനു പകരം അഞ്ചോ ആറോ നേരമായി കഴിക്കാം. രാത്രി വൈകിയും ഭക്ഷണം കഴിക്കരുത്. ഭക്ഷണം സാവധാനം ചവച്ച രച്ചു കഴിക്കണം. പിരിമുറുക്കം ഉള്ള സമയത്തും ഭക്ഷണം കഴി ക്കരുത്.

വാഴപ്പഴം കഴിക്കുന്നതു നെഞ്ചെരിച്ചിൽ കുറയ്ക്കുവാൻ ഉത്ത മമാണ്. ദഹിക്കുവാൻ എളുപ്പം ഉള്ളതും ദഹനരസങ്ങളുടെ ഉൽപാദനത്തെ കുറയ്ക്കുന്നതുമായ ഭക്ഷണങ്ങളാണ് മെച്ചം. ഹെർബൽ ചായ, തേൻ എന്നിവ നല്ലതാണ്. കുരുമുളക്, മസാ ലകൾ, വിനാഗിരി എന്നിവ ചേര്‍ത്ത വിഭവങ്ങൾ ഒഴിവാക്കണം.

മത്സ്യം, കൊഴുപ്പു കുറഞ്ഞ കോഴിയിറച്ചി, പാടമാറ്റിയ പാൽ എന്നിവയിലുള്ള പ്രോട്ടീൻ അന്നനാള മാംസപേശിയെ ദൃഢ പ്പെടുത്തും. ക്ഷാരഗുണമുള്ള ഭക്ഷണങ്ങളാണ് അഭികാമ്യം.

ഭക്ഷണം കഴിച്ചുകഴിഞ്ഞു മൂന്നു മണിക്കൂർ കഴിഞ്ഞേ കിട ക്കാവൂ. അല്ലെങ്കിൽ ദഹനരസം അന്നനാളത്തിലേക്കു തിരിച്ചു കയറും. കിടക്കുമ്പോൾ ഇടതു വശം ചരിഞ്ഞു കിടക്കുന്നതാ ണു നല്ലത്. ചരിഞ്ഞുകിടക്കുമ്പോൾ അന്നനാളത്തിന്റെ സ്ഥാ നം ആമാശയത്തിന്റെ മുകളിലായി വരും. ഇതു ദഹനര‌സങ്ങൾ അന്നനാളത്തിൽ കയറി വരുന്നതു തടയും.

നെഞ്ചെരിച്ചിൽ ഉണ്ടാക്കാത്ത പാചകവിധികൾ

ഫ്രൂട്ട് കപ്പ്

  • ആപ്പിൾ - അര കപ്പ്
  • പൈനാപ്പിൾ - കാൽ കപ്പ്
  • വാഴപ്പഴം - കാൽ കപ്പ്
  • ഈന്തപ്പഴം - അഞ്ചെണ്ണം
  • പഞ്ചസാര - ഒരു ടേബിൾ സ്പൂണ്‍
  • വെള്ളം - അര കപ്പ്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ പഴങ്ങൾ ചെറു കഷണങ്ങളാക്കുക. ഈന്തപ്പഴം കുരുകളഞ്ഞു ചെറിയ കഷണങ്ങളാക്കുക. പഞ്ച സാര വെള്ളത്തിൽ കലക്കി പാനിയാക്കുക. തണുക്കുമ്പോൾ കുഴിയുള്ള ഒരു വലിയ സ്പൂൺകൊണ്ടു പഴങ്ങൾ ഉടച്ചു ചേർ ക്കുക. ഇതു നെഞ്ചെരിച്ചിൽ കുറയ്ക്കും.

ബാർലി സൂപ്പ്

  • ബാർലി - കാല്‍ കപ്പ്
  • തക്കാളി - ഒരു ചെറുത്
  • കാരറ്റ് - ഒരു ചെറുത്
  • ബീറ്റ് റൂട്ട് - കാൽ കപ്പ്
  • ചൂടാക്കി തണുപ്പിച്ച പാൽ - അര കപ്പ്
  • പൊതിന അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ഒന്നര കപ്പ്

തയാറാക്കുന്ന വിധം

ബാർലി നന്നായി വേവിക്കുക. ഇതിലേക്കു ചുരണ്ടിയ കാരറ്റ്, ചെറുകഷണങ്ങളാക്കിയ തക്കാളി, ബീറ്റ് റൂട്ട് എന്നിവ ചേർത്തു നന്നായി വേവിക്കുക. വെന്തു കഴിയുമ്പോൾ സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. തണുത്ത പാലും പൊതിനായിലയും ഉപ്പും ചേർത്തുപയോഗിക്കാം.

ഇലക്കറി പാനീയം

  • മുരിങ്ങയില - അര കപ്പ്
  • ആടലോടകത്തിന്റെ തളിരില – കാല്‍ കപ്പ്
  • ഇളം മാവില – ഒരു പിടി
  • നാരങ്ങാനീര് – ഒരു ടീസ്പൂൺ
  • ജീരകപ്പൊടി – ഒരു ടീസ്പൂൺ
  • വെള്ളം – രണ്ടു കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയെടുത്ത മുരിങ്ങയില രണ്ടു കപ്പു വെള്ളത്തിൽ വേവിക്കുക. വെന്തു വരുമ്പോൾ ആടലോടകത്തിന്റെ ഇല, ഇളം മാവില എന്നിവ ചേർത്തു വേവിക്കുക. നല്ലവണ്ണം വെന്തു കഴിഞ്ഞു സ്പൂൺകൊണ്ടു ഉടച്ച് അരിച്ചെടുക്കണം. ഇതിലേക്കു നാരങ്ങാനീര് ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഉപയോഗിക്കുക.

പുതിനയില ദോശ

  • പുതിനയില – കാൽ കപ്പ്
  • അരി – അര കപ്പ്
  • ഉഴുന്ന് – കാൽ കപ്പ്
  • ഉലുവ – അര ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും നാലുമണിക്കൂർ കുതിർത്തു വയ്ക്കുക. ഇത് അരയ്ക്കുമ്പോൾ ഉലുവയും ചേർത്തരയ്ക്കുക. മാവ് ആറു മണിക്കൂർ പുളിക്കുവാൻ വയ്ക്കണം. ഈ മാവിലേക്ക് അരിഞ്ഞ പുതിനയിലയും ഉപ്പും ചേർത്തു ദോശയുണ്ടാക്കുക.

പുരാതന കാലം മുതൽ പുതിനയില വയറിനുണ്ടാകുന്ന അസുഖങ്ങൾക്ക് ഉപയോഗിച്ചിരുന്നു.

മധുരമുള്ള ലസ്സി

  • പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ് (പാടമാറ്റിയ പാലിൽ നിന്ന് ഉണ്ടാക്കണം)
  • പഞ്ചസാര – ഒരു ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

തയാറാക്കുന്ന വിധം

തൈരും, പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തുപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com