ADVERTISEMENT

ആഹാ.. റസ്റ്ററന്റിൽ പോയി കഴിക്കുന്ന ഇതൊക്കെ ഈസി കുക്കിങ്ങിൽ വരുമോ എന്നല്ലേ ചിന്തിച്ചത് ? സമയവും അധ്വാനവും കുറച്ചെന്നു മാത്രമല്ല, എണ്ണയും കുറവേ വേണ്ടൂ.

ചിക്കൻ ചെറുകഷണങ്ങളാക്കി മുറിച്ച് ഉപ്പും കുരുമുളകുപൊടിയും ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും വിനാഗിരിയും ചേർത്ത് അൽപം വെള്ളമൊഴിച്ചു വേവിക്കാൻ വയ്ക്കുക (ഇതിൽ എണ്ണ വേണ്ട). മറ്റൊരടുപ്പിൽ പാൻവച്ച് ആദ്യം രണ്ടു നുള്ള് പഞ്ചസാര ഇടുക. ഇതു കരിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ ഒരൽപം എണ്ണയൊഴിക്കുക. വെളിച്ചെണ്ണ ഇതിനു ചേരില്ല; അതിനാൽ മറ്റേതെങ്കിലും എണ്ണയാകാം... തുടർന്ന് അൽപം ഉപ്പ് ചേർക്കുക. സവാള സ്ക്വയർ കട്ട് ചെയ്തത് ചേർത്ത് വഴറ്റുക. സവാള വാടിക്കഴിഞ്ഞ് സ്റ്റൗ ഓഫ് ചെയ്യാം. ആദ്യ അടുപ്പിൽ ഏകദേശം വേവാകാറായ ചിക്കനിൽ ഇതും ചില്ലി, സോയ സോസുകളും ചേർക്കാം. ഗ്രേവി തിളച്ചുകഴിയുമ്പോൾ ഒരു സ്പൂൺ കോൺഫ്ലൗറും, മുഴുവൻ വേവാകുമ്പോൾ കാപ്സിക്കവും സെലറിയും അരിഞ്ഞത് (ഉണ്ടെങ്കിൽ) ചേർത്ത് രണ്ടു മിനിറ്റ് കഴിയുമ്പോൾ ഓഫ് ചെയ്യാം. പണി തീർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com