തകർത്തു പെയ്യുന്ന മഴ, കുടിക്കാൻ ഇത്തിരി ചൂടൻ സൂപ്പ് ആയാലോ?

626176566
SHARE

പുറത്ത് തകർത്തു പെയ്യുന്ന മഴ, കൂട്ടിനു തണുപ്പ്.... മൂടിപ്പുതച്ച് ഇരിക്കുമ്പോൾ കുടിക്കാൻ -ഇത്തിരി ചൂടൻ സൂപ്പ് ആയാലോ? പോഷകങ്ങളു‌ം സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്.

വിരുന്ന‌ു തുടങ്ങുന്നതു സൂപ്പിലാകാം. വീട്ടിലിരുന്ന‌ു കോരിക്കുടിക്കുന്നതു പോലെ അവിടെ പറ്റില്ല. സൂപ്പ് കുടിക്കാനും ചില ചിട്ടകളൊക്കെയുണ്ട്. സ്പൂൺ വലതു കയ്യിൽ പിടിക്കണം, ഇരിക്കുന്നതിന് എതിർവശത്തേക്കു കോരിയെടുക്കണം, സൂപ്പ്ബൗളിലേക്കു കുനിഞ്ഞിരിക്കരുത്, വലിച്ചുകുടിച്ച് ശബ്ദമുണ്ടാക്കരുത്... അങ്ങനെ.

സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്

റസ്റ്ററന്റുകളിൽ നിന്നു കഴിച്ചു പരിചയമുള്ള സ്വീറ്റ് കോൺ ചിക്കൻ സൂപ്പ് വീട്ടിലും തയാറാക്കാം.

  • ചിക്കൻ ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
  • മുട്ട-ഒന്ന്
  • ചോളം അടർത്തിയെടുത്തത്-ഒരു കപ്പ്
  • ചിക്കൻ സ്റ്റോക്- നാല് കപ്പ്
  • സോയാസോസ്- ഒരു ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി- അര ടീസ്പൂൺ
  • കോൺഫ്ലോർ- ഒന്നര ടേബിൾ സ്പൂൺ
  • വെണ്ണ- ഒരു ടീസ്പൂൺ
  • ഉപ്പ്, സ്പ്രിങ് ഒനിയൺ ആവശ്യത്തിന്.

തയാറാക്കുന്ന വിധം

∙ ചിക്കൻ കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു വേവിച്ചെടുക്കുക. മിക്സിയിൽ ചോളം ചതച്ചെടുക്കുക. പാത്രത്തിൽ ചിക്കൻ സ്റ്റോക്ക് ചൂടാക്കി അതിലേക്കു ചതച്ച ചോളം ചേർത്തു നാലു മിനിറ്റ് വേവിക്കുക. ഇതിലേക്കു വേവിച്ച ചിക്കനും ചേർക്കുക. ഒരു ചെറിയ ബൗളിൽ മുട്ട നന്നായി അടിച്ചു വലിയ കണ്ണുള്ള അരിപ്പവഴിയോ സ്പൂൺ വഴിയോ നൂലുപോലെ ചിക്കൻ സ്റ്റോക്കിലേക്ക് ഇളക്കിക്കൊണ്ട് പതുക്കെ ഒഴിക്കുക. മുട്ട നാരുപോലെയാവും. സോയാസോസും കുരുമുളകു പൊടിയും ചേർക്കുക. പിന്നാലെ കോൺഫ്ലോർ അൽപം തണുത്ത വെള്ളത്തിൽ കലക്കി ഒഴിക്കുക. ഇതിലേക്കു വെണ്ണയും സ്പ്രിങ് ഒനിയൺ ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി സൂപ്പ് ബൗളിലേക്കു പകരുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA