ADVERTISEMENT

പലഹാരങ്ങൾ‍ പലരുചിയിൽ ലഭിക്കും, വീട്ടിൽ തയാറാക്കുന്ന രുചിഭേദങ്ങൾ എന്നും രുചി കൂടുതലായിരിക്കും. ആവിയിൽ പുഴുങ്ങിയെടുക്കുന്നൊരു വട രുചി പരിചയപ്പെടാം.

ചേരുവകൾ

  • പുഴുക്കലരി– 2 കപ്പ്
  • കോളിഫ്ലവർ, കാബേജ് – 200 ഗ്രാം വീതം
  • സവാള– 1
  • പച്ചമുളക്, കറിവേപ്പില അരിഞ്ഞത്– 1 ടേബിൾ സ്പൂൺ വീതം
  • ഉപ്പ്– ആവശ്യത്തിന്
  • വെളിച്ചെണ്ണ– 50 ഗ്രാം
  • മുളക് പൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി– അര ടീസ്പൂൺ വീതം
  • ഉലുവ,ഉഴുന്നുപരിപ്പ്, കടുക്– അര ടീസ്പൂൺ വീതം
  • തോങ്ങാപ്പീര– 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

തലേദിവസം രാത്രി കുതിർത്തുവച്ച പുഴുക്കലരി രാവിലെ അരച്ച് ചപ്പാത്തി ഉരുള പോലെ ഉരുട്ടി വയ്ക്കുക.കാബേജും കോളിഫ്ലവറും കഴുക‌ി ചെറുതായി അരിയുക. അതിന്റെ കൂടെ സവാളയും അരിഞ്ഞു ചേർക്കുക. വെളിച്ചെണ്ണയിൽ കടുക് പൊട്ടിയതിനു ശേഷം ഉഴുന്നുപരിപ്പ് ,ഉലുവ എന്നിവ പൊട്ടിച്ച് തേങ്ങാപ്പീരയും എല്ലാ പൊടികളും പച്ചമുളകും കറിവേപ്പിലയും  അതിലേക്ക് ഇട്ടു വഴറ്റുക.കൈവെള്ളയിൽ വച്ച് അരി ഉരുള പരത്തിയതിനു ശേഷം വഴറ്റിയ മിശ്രിതം ഒരു സ്പൂൺ അതിൽ വച്ച‌ു  കോഴിമുട്ടയുടെ വലുപ്പത്തിൽ ഉരുട്ടി ആവിയിൽ പുഴുങ്ങിയെടുക്കുക.വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com