ADVERTISEMENT

സ്കൂൾ തുറന്നു. അമ്മമാർക്കെല്ലാം തിരക്കായി. സ്കൂൾ വിട്ട് വരുമ്പോൾ ഇഷ്ടമുള്ളത് എന്തെങ്കിലും ഉണ്ടാക്കി വയ്ക്കാമെന്ന വാഗ്ദാനം രാവിലെ സ്കൂളിൽ പോവില്ലെന്നു വാശി പിടിച്ചു കരയുന്ന കുട്ടിപ്പട്ടാളത്തെ സമാധാനിപ്പിക്കാൻ പറ്റിയ വഴിയാണ്. ബേക്കറികളിൽ നിന്നു വാങ്ങിക്കൊടുത്തു കുട്ടികളെ രോഗികളാക്കാതെ ഉച്ചകഴിഞ്ഞുള്ള കുറച്ചു നേരം അവർക്കായി മാറ്റിവയ്ക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വായിൽ വെള്ളമൂറുന്ന ആരോഗ്യകരമായ പലഹാരങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കി നൽകാം. 

1) ഫ്രൈഡ് ബ്രെഡ് സാൻഡ്‌വിച്ച് 

ബ്രെഡ് വെറുതേ കൊടുത്താൽ പലരും കഴിക്കില്ല. 10 മിനിറ്റ് കൊണ്ട് ഒരു സാൻഡ്‌വിച്ച് ഉണ്ടാക്കിക്കൊടുത്തലോ. 

  • ബ്രെഡ്- ആവശ്യത്തിന് 
  • മുട്ട - 1 പുഴുങ്ങിയത് 
  • കാരറ്റ് - 1 ചെറുത് 
  • സവാള -1 
  • മയൊണൈസ്– ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ബ്രെഡിന്റെ ഒരു ഭാഗം മാത്രം എണ്ണയിൽ മൊരിച്ചെടുത്ത് അരിക് മുറിച്ചു കളയുക. പുഴുങ്ങിയ മുട്ട ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. സവാളയും കാരറ്റും കനം കുറച്ചു മുറിച്ചെടുക്കുക. ബ്രെഡിന്റെ ഉള്ളിൽ മുട്ടയും പച്ചക്കറികളും നിറച്ചു അല്പം മയൊണൈസ് പുരട്ടി വിളമ്പാം.

2) നേന്ത്രപ്പഴം നെയ്യിൽ പൊരിച്ചത് 

  • നന്നായി പഴുത്തിട്ടില്ലാത്ത  നേന്ത്രപ്പഴം -1 
  • തേങ്ങ ചിരവിയത് - 2 ടേബിൾ സ്‌പൂൺ 
  • നെയ്യ് - 1/2 ടേബിൾ സ്പൂൺ 
  • പഞ്ചസാര-- 2 ടി സ്പൂൺ 

തയാറാക്കുന്ന വിധം

പഴം വട്ടത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു ചൂടായ ശേഷം പഴം ചേർത്ത് പൊരിച്ചെടുക്കുക. മൊരിഞ്ഞു വരുമ്പോൾ തേങ്ങ ചിരവിയതും പഞ്ചസാരയും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം. 5 നിമിഷത്തിനുള്ളിൽ റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com