sections
MORE

അയല പൊള്ളിച്ചെടുക്കാം വാഴയിലയിൽ

അയല പൊള്ളിച്ചത്
SHARE

അയല മുഴുവനോടെ വൃത്തിയാക്കി വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

1. അയല – രണ്ട്
2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
  മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
 കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
 ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്
4. ഉലുവ – അര ചെറിയ സ്പൂൺ
5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഓരോ വലിയ സ്പൂൺ
തക്കാളി – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙അയല മുഴുവനോടെ വൃത്തിയായി വരഞ്ഞ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് പുരട്ടി അരമണിക്കൂർ വയ്ക്കണം.

∙ഇത് അൽപം വെളിച്ചെണ്ണയിൽ വറുത്തു കോരി വയ്ക്കുക.

∙അതേ പാനിൽ തന്നെ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഉലുവ ചേർത്ത ശേഷം സവാള ചേർത്തു വഴറ്റുക.

∙ഇതിലേക്ക് ഓരോ വലിയ സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, തക്കാളി, പച്ചമുളക്, മുളകുപൊടി, ഉപ്പ് , കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റുക. എണ്ണ തെളിയണം.

∙വാഴയിലയുടെ ഒരു കഷണം വാട്ടി അതിൽ മസാല വച്ച് അതിനു മുകളിൽ മീൻ വറുത്തതു വച്ച്, അതിനു മുകളിൽ വീണ്ടും അൽപം മസാല വച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA