ADVERTISEMENT

കടുകും മുളകും ഉഴുന്നും ഉള്ളിയുമെല്ലാം വറുത്തെടുക്കുന്നതിന്റെ കൊതിപ്പിക്കുന്ന ഗന്ധം... എളുപ്പത്തിൽ തയാറാക്കാവുന്നൊരു പ്രഭാത ഭക്ഷണമാണ് ഉപ്പുമാവ്. പ്രധാനമായും റവ ഉപയോഗിച്ചാണ് ഉപ്പുമാവ് തയാറാക്കുന്നത്. അരി, ഗോതമ്പ് എന്നിവ ഉപയോഗിച്ചും രുചികരമായ ഉപ്പുമാവ് തയാറാക്കാം. ധാരാളം ഊർജം തരുന്നൊരു പ്രഭാത ഭക്ഷണമാണിത്. പെട്ടെന്ന് തയാറാക്കാവുന്ന ഗോതമ്പ് ഉപ്പുമാവിന്റെ പാചകവിധി എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. ഗോതമ്പുനുറുക്ക് - രണ്ടു കപ്പ്
2. നെയ്യ് - രണ്ടു ചെറിയ സ്പൂൺ
3. കടുക് - ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
വറ്റൽമുളക് (രണ്ടായി മുറിച്ചത്) - രണ്ട്
കറിവേപ്പില - ഒരു തണ്ട്

4. പച്ചമുളക് (അരിഞ്ഞത്) - രണ്ട്
ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
കാരറ്റ് (പൊടിയായി അരിഞ്ഞത്) - ഒന്ന്
ബീൻസ് (പൊടിയായി അരിഞ്ഞത്) - ഒന്ന്

5. ഉഴുന്നുപരിപ്പ് - മൂന്നു വലിയ സ്പൂൺ

6. ഉപ്പ് - പാകത്തിന്

7. പഞ്ചസാര - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഗോതമ്പുനുറുക്ക് കഴുകി വാരി വേവിച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ വഴറ്റുക.

∙ ഇതിൽ പച്ചമുളക്, ഇഞ്ചി,കാരറ്റ്, ബീൻസ് എന്നിവ ചേർത്തു നന്നായി വഴറ്റിയശേഷം ഉഴുന്നുപരിപ്പും ചേർത്തിളക്കുക.

∙ ഇതിലേക്കു വേവിച്ച ഗോതമ്പുനുറുക്കും ഉപ്പും ചേർത്തു നന്നായി വഴറ്റിയെടുക്കണം.

∙ ഏറ്റവും ഒടുവിൽ പഞ്ചസാര ചേർത്തിളക്കി വാങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com