ADVERTISEMENT

പ്രഭാത ഭക്ഷണം രുചികരമാക്കാൻ ഒരു സ്പാനിഷ് ഓംലെറ്റ്  തയാറാക്കിയാലോ? കാപ്സിക്കവും കനംകുറിച്ചരിഞ്ഞ കൂണും മുട്ടയുടെ വെള്ളയുമാണ് ഇതിലെ പ്രധാന ചേരുവകൾ.

1. കാപ്സിക്കം (ചുവപ്പും മഞ്ഞയും, പച്ചയും, കനം കുറച്ചരിഞ്ഞത്) - ഓരോന്നിന്റെയും കാൽഭാഗം വീതം
2. കൂൺ(കനം കുറച്ചരിഞ്ഞത്) – രണ്ട്
3. മുട്ടവെള്ള – മൂന്നു മുട്ടയുടേത്
4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ യോജിപ്പിച്ചു നന്നായി അടിക്കുക.
  • തവ അടുപ്പിൽ വച്ചു ചൂടാകുമ്പോൾ എണ്ണയൊഴിച്ച്, തയാറാക്കിയ മുട്ടമിശ്രിതം ഒഴിച്ചു ചെറുതീയിൽ വേവിച്ചെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com