മീന്‍മണമില്ലാതെ ചോറുണ്ണാൻ കഴിയാത്തവർക്കു വേണ്ടി ഒരുഗ്രന്‍ ചെമ്മീൻ അച്ചാർ

Prawn Pickle
SHARE

മീനച്ചാർ ഇഷ്ടമില്ലാത്തവരില്ല. ട്രോളിങ് നിരോധന കാലത്ത് അധികം മീൻ കിട്ടാതാവുമ്പോഴാണ് മീനച്ചാറുകളുടെ വില മനസ്സിലാവുക. മീന്‍മണമില്ലാതെ ചോറുണ്ണാൻ കഴിയാത്തവർക്കു വേണ്ടി ഒരുഗ്രന്‍ ചെമ്മീൻ അച്ചാർ.

ആവശ്യമുള്ള സാധനങ്ങൾ 

 •  ചെറിയ ചെമ്മീന്‍ – 1/2 കിലോഗ്രാം
 •  ഇഞ്ചി– 1 വലിയ കഷ്ണം
 •  പച്ചമുളക്– 6 എണ്ണം
 •  വെളുത്തുള്ളി –1 ചെറുത്
 •  അച്ചാർപൊടി 2 ടേബിൾ സ്പൂണ്‍
 •  കായം –ആവശ്യത്തിന്
 •  മുളക് പൊടി –2 ടേബിൾ സ്പൂൺ
 •  മഞ്ഞൾപ്പൊടി– 2 ടിസ്പൂൺ
 •  കടുക് 1 ടിസ്പൂണ്‍
 •  ഉലുവ– 1 ടി സ്പൂൺ
 •  വിനാഗിരി– ആവശ്യത്തിന്
 •  കറിവേപ്പില– 2 തണ്ട്
 •  നല്ലെണ്ണ - 2 ടേബിൾ സ്പൂൺ
 •  വെളിച്ചെണ്ണ  200 മില്ലിലീറ്റർ
 •  ഉപ്പ്– ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെമ്മീൻ കഴുകി വൃത്തിയാക്കി 1 ടേബിൾ സ്പൂണ്‍ മുളക്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു വെളിച്ചെണ്ണയിൽ വറുത്തു കോരുക. നന്നായി വറുത്തെടുത്തില്ലെങ്കിൽ അച്ചാർ വേഗത്തിൽ കേടുവരാന്‍ സാധ്യതയുണ്ട്. നല്ലെണ്ണയിൽ  കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിക്കുക. ചെറുതായി മുറിച്ചെടുത്ത പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്കു ചേർത്തു വഴറ്റാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ആച്ചാര്‍പൊടിയും ബാക്കിയുള്ള മുളക്പൊടിയും കായവും ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു വെള്ളവും വിനാഗിരിയും ഉപ്പും ചേർക്കാം. ഇതിലേക്ക് വറത്തുവച്ച ചെമ്മീൻ ചേർക്കാം. നന്നായി തിളപ്പിച്ച് ഇറക്കി വയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA