ADVERTISEMENT

സാമ്പാറും അവിയലും പപ്പടവും ചേർത്ത് നല്ല തുമ്പപ്പൂ പോലുളള ചോറുണ്ണുന്ന രുചിയ്ക്ക് പകരം വേറേ എന്തെങ്കിലുമുണ്ടോ?

1. പച്ചക്കറികൾ വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത്:

  • ചേന – ഒരു കപ്പ്
  • പച്ചക്കായ – അരക്കപ്പ്
  • അച്ചിങ്ങ ഒടിച്ചത് – കാൽ കപ്പ്
  • പടവലങ്ങ – കാൽ കപ്പ്
  • കാരറ്റ് – കാൽ കപ്പ്
  • മുരിങ്ങക്കായ – കാൽ കപ്പ്
  • വെള്ളരിക്ക – കാൽ കപ്പ്

2.

  • വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
  • മഞ്ഞൾപ്പൊടി – രണ്ടു ചെറിയ സ്പൂൺ
  • മുളകുപൊടി – ഒരു െചറിയ സ്പൂൺ
  • ഉപ്പ് – പാകത്തിന്

3. തൈര് – ഒരു കപ്പ്

4.

  • തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
  • പച്ചമുളക് – അഞ്ച്
  • ജീരകം – അര െചറിയ സ്പൂൺ
  • കറിവേപ്പില – രണ്ടു തണ്ട്

5. വെളിച്ചെണ്ണ – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ (പച്ചക്കറികൾ) നന്നായി കഴുകി ഉരുളിയിലാക്കി രണ്ടാമത്തെ േചരുവ േചർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു തൈരു േചർത്ത് അടുപ്പിൽ വച്ചു െചറു ചൂടിൽ അടച്ചു വച്ചു േവവിക്കുക.

∙ പച്ചക്കറികൾ വെന്ത ശേഷം അടപ്പു മാറ്റി വെള്ളം വറ്റിച്ചെടുക്കണം.

∙ നാലാമത്തെ േചരുവ ചതച്ചതും കറിവേപ്പിലയും േചർത്തിളക്കി ആവി വരുമ്പോൾ വാങ്ങി െവളിച്ചെണ്ണയും ചേർത്തിളക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com