പൊരിച്ചും പീര വച്ചും കഴിച്ചു കൊണ്ടിരുന്ന കൊഴുവ അഥവാ നത്തൽ ഇനി വ്യത്യസ്തമായൊരു രീതിയിൽ പരീക്ഷിക്കാം. എണ്ണയില്ലാത്ത ഈ വിഭവം കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവർക്കും ഉപയോഗിക്കാം.
ചേരുവകൾ
- നത്തൽ (കൊഴുവ)– 250 ഗ്രാം
- പുളിയില– 1 പിടി
- ഇഞ്ചി– 1 ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- വെളുത്തുള്ളി - 4 അല്ലി
- ഉപ്പ് – ആവശ്യത്തിന്
- വാഴയില
തയാറാക്കുന്ന വിധം
പുളിയില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ കൊഴുവയും അരപ്പും യോജിപ്പിച്ച് വാഴയിലയിൽ കനംകുറച്ചു പരത്തിയെടുക്കുക. പൊതിഞ്ഞെടുത്ത േശഷം ചട്ടിയിൽ രണ്ടു ഭാഗവും മറിച്ചു പൊള്ളിച്ചെടുക്കുക.