sections
MORE

പുതുരുചിയിൽ ബുൾസ് ഐ ദോശ

1152229351
SHARE

ദോശമാവും മുട്ടയും ചേർത്ത് രുചികരമായ ബ്രേക്ക് ഫാസ്റ്റ് തയാറാക്കാം. കുട്ടികൾക്ക് കൊടുക്കാവുന്ന പോഷക സമൃദ്ധമായ ബ്രേക്ക് ഫാസ്റ്റാണിത്.

ചേരുവകൾ

  • ദോശമാവ്–2 കപ്പ് 
  • സവാള കൊത്തിയരിഞ്ഞത്– 1 
  • തക്കാളി കൊത്തിയരിഞ്ഞത്–1 
  • പച്ചമുളക് അരിഞ്ഞത് – 3 
  • ഉപ്പ്–പാകത്തിന് 
  • മുട്ട–4

തയാറാക്കുന്ന വിധം

ദോശമാവ്, സവാള, തക്കാളി, പച്ചമുളക്, ഉപ്പ് എന്നിവ ഒന്നിച്ചാക്കി ഇളക്കി യോജിപ്പിക്കുക. തവ ചൂടാക്കി നെയ്യ് തൂത്ത് ഓരോ തവി മാവ് കോരിയൊഴിച്ച് ഒന്നു പരത്തിയ ശേഷം ഒരു മുട്ട പൊട്ടിച്ച് മീതെ ഒഴിക്കുക. ഒരു സ്പൂൺ നെയ്യ് ചുറ്റും ഒഴിച്ച് മൂടിവയ്ക്കുക. ചെറിയ തീയിൽ വച്ച് വേവിക്കുക. മുട്ട വേകുന്നതാണു പാകം. വേണമെങ്കിൽ മറിച്ചിട്ട് ഉണ്ണി വേവിച്ചെടുക്കാം. ബാക്കി മാവും ഇങ്ങനെ ബുൾസ് ഐ ദോശ ചുട്ടെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA