ADVERTISEMENT

ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്നൊരു പ്രഭാത ഭക്ഷണമാണ് സാൻവിച്ച്. പോഷക ഗുണമുള്ള ചേരുവകൾ ചേർത്തു കഴിച്ചാൽ ഇതിലും എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് വേറേ ഉണ്ടോ?

ചേരുവകൾ

  • ബ്രെഡ് – 2 സ്ലൈസ് 
  • മുട്ട ഉപ്പും കുരുമുളകു പൊടിയും ചേർത്ത് ചിക്കിയത് – 1 
  • ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒരു ടീസ്പൂൺ 
  • തക്കാളി, സവാള, കാരറ്റ്, ക്യാപ്സിക്കം എന്നിവ കൊത്തിയരിഞ്ഞത് – ഓരോ ടീസ്പൂൺ വീതം 
  • പച്ചമുളക് അരിഞ്ഞത്– കാൽ ടീസ്പൂൺ 
  • മല്ലിയില – അര ടീസ്പൂൺ 
  • കുരുമുളക് പൊടി, ഉപ്പ് – പാകത്തിന് 

തയാറാക്കുന്ന വിധം

മുട്ട ഒഴികെയുള്ള ചേരുവകൾ എല്ലാം കൂടി പാത്രത്തിൽ നന്നായി മിക്സ് ചെയ്യുക. 2 പീസ് ബ്രെഡ് എടുത്ത് ഒന്നിൽ ആവശ്യത്തിന് ഫില്ലിങ് വയ്ക്കുക. അതിനു മീതെ മുട്ട ചിക്കിയത് വയ്ക്കുക. അടുത്തതായി ചീസ് ഒരെണ്ണം വച്ച് രണ്ടാമത്തെ ബ്രെഡ് അതിനു മീതെ വയ്ക്കുക. ചൂടായ പാനിൽ നെയ്യ് പുരട്ടി ബ്രെഡ് അടച്ചുവച്ച് ഇരുവശവും മൊരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com