ADVERTISEMENT

രാവിലെ ഒരു സ്പെഷൽ ബ്രേക്ക്ഫാസ്റ്റ് തയാറാക്കിയാലോ? ചോളപ്പൊടി കൊണ്ടുള്ള ഹെൽത്തി ഭക്ഷണം.

ചേരുവകൾ

1. ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം)
2. പാല്‍പ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും
3. ചുവന്നുള്ളി (വലുത്)– 2 എണ്ണം കനം കുറച്ച് അരിഞ്ഞത്
4. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
5. ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ചെറിയ കഷണം
6. കടുക് – 1 ടീസ്പൂണ്‍
7. വറ്റൽമുളക് – 2 എണ്ണം മുറിച്ചത്
8. വെള്ളം – 1 കപ്പ്
9. ഉപ്പും വെളിച്ചെണ്ണയും – ആവശ്യത്തിന്
10. കറിവേപ്പില – കുറച്ച്

പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് വറ്റൽമുളകുമിട്ടു മൂത്തു കഴിയുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ടു നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ തീ കുറച്ചു വച്ച ശേഷം ചോളപ്പൊടി ചേർക്കണം. തീ കൂട്ടിവച്ച് 2–3 മിനിറ്റ് നേരം പൊടി വറുത്തെടുക്കുക. വീണ്ടും തീ കുറച്ചുവച്ച് ഒരു കപ്പ് വെള്ളം ഒഴിച്ചിളക്കി നിരത്തിയ ശേഷം അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കണം. പിന്നെ മൂടി തുറന്ന് ഇളക്കി കട്ട നന്നായി ഉടച്ചെടുത്തശേഷം പാൽപൊടിയിട്ടു നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വാങ്ങി ഉപയോഗിക്കാം. പൊടി എടുക്കുന്ന അതേ കപ്പില്‍ത്തന്നെ വെള്ളവും അളന്നെടുക്കണം. കൂടുതലായാൽ കുഴ‍ഞ്ഞു പോകുമെന്നോർക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com