പ്രഭാത ഭക്ഷണത്തിന് പുട്ട് ഇങ്ങനെ തയാറാക്കി നോക്കൂ

Puttu Breakfast
SHARE

ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും മികച്ച കോംപിനേഷനാണ്. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷക നഷ്ടവും കുറവ്. രുചിയും ഭംഗിയുമുള്ള മാർബിൾ പുട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • റാഗി പുട്ടുപൊടി – ½ കപ്പ്
  • അരിപ്പൊടി –  ½ കപ്പ്
  • ചെമ്പ പുട്ടുപൊടി –  ½ കപ്പ്
  • ചോളം പുട്ടുപൊടി –  ½ കപ്പ്
  • തേങ്ങ ചിരകിയത്  – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

റാഗി പുട്ടുപൊടി, അരിപ്പൊടി, ചെമ്പ പുട്ടുപൊടി, ചോളം പുട്ടുപൊടി എന്നിവ വേറേ വേറെ പാത്രങ്ങളിൽ ആവശ്യ ത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കുക (റൊട്ടിപൊടിക്കുമ്പോൾ കിട്ടുന്നതു പോലെയാണ് ഇതിന്റെ പാകം). ഇനി തേങ്ങ ചിരകിയശേഷം ഒരു പുട്ടുകുട ത്തിൽ വെള്ളം ഒഴിച്ച് നന്നായി തിളച്ചു കഴിയുമ്പോൾ പുട്ടുകുറ്റിയിൽ ആദ്യം രണ്ട് ടീസ്പൂണ്‍ തേങ്ങ ചിരകിയത് ഇടുക അതിനുശേഷം ആദ്യം റാഗി പുട്ടുപൊടി കുറച്ച് ഇടുക ഇതിനു മുകളിലായി കുറച്ച് തേങ്ങചിരകിയതും ഇടുക ഇതേ ക്രമത്തിൽ ചെമ്പ പുട്ടുപൊടി, അരിപ്പൊടി, അവസാനം ചോളത്തിന്റെ പുട്ടുപൊടി ഇതിന്റെയെല്ലാം മേലെ ഓരോ ലെയറായി തേങ്ങ ചിരകിയതും ഇട്ട് പുട്ടുകുറ്റി അടച്ച് പുട്ട് വേവിക്കുക. പുട്ട് കുറ്റിയുടെ മുകളിൽകൂടി നന്നായി ആവി വന്നതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് പുട്ട് കുത്തിയിടുക. മാർബിൾ പുട്ട് റെഡി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA