ഉള്ളിച്ചമ്മന്തിയും ചുട്ട പപ്പടവും ആവി പറക്കുന്ന കഞ്ഞിയും...

Kanji
SHARE

അത്താഴത്തിന് ചൂട് കഞ്ഞിയ്ക്കൊപ്പം ഒരു ചമ്മന്തിയും പപ്പടവും ഉണ്ടെങ്കിൽ ഹാപ്പിയല്ലേ...ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന ഉള്ളിച്ചമ്മന്തിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • ചുമന്നുള്ളി – ഒരു കപ്പ്
  • വെളുത്തുള്ളി – ഒരു കപ്പ്
  • വറ്റൽമുളക് വെളിച്ചെണ്ണയിൽ വാട്ടിയത് –10 എണ്ണം.
  • ഉപ്പ് – പാകത്തിന്
  • കറിവേപ്പില – 2 തണ്ട്.
  • പുളി – നെല്ലിക്ക വലുപ്പത്തിൽ

എല്ലാ ചേരുവകളും കൂടി വെള്ളം ചേർക്കാതെ അരച്ചെടുക്കുക. കടുക് മുളക് കറിവേപ്പില താളിച്ച് ചട്‌നിയായും ഉപയോഗിക്കാം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA