കട്ടലോക്കൽ വെളുത്തുള്ളി ചമ്മന്തി

Garlic Chammanthi
SHARE

മുളക്, ഉപ്പ്, ഇഞ്ചി, ഉള്ളി എന്നിവ ഇന്ത്യയിലെല്ലായിടത്തും ചമ്മന്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. എന്നാൽ, നാളികേരവും കടുകും ചമ്മന്തിയിലുപയോഗിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ മാത്രമാണ്. നാളികേരം ചേർക്കാതെ തയാറാക്കുന്ന വെളുത്തുള്ളി ചമ്മന്തിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • വറ്റൽമുളകു ചുട്ടത് 4
  • വെളുത്തുള്ളി 10 അല്ലി
  • ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

മൂന്നും കൂടി ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചാലിച്ച്  എടുക്കാം. ദോശയ്ക്കൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.

അച്ചാർ ചമ്മന്തി

ചേരുവകൾ

1. തിരുമ്മിയ തേങ്ങ - 2 കപ്പ്

കറിവേപ്പില - 2 തണ്ട്

2. ഉണക്കമുളകു ചുട്ടത് - 12

3. നല്ലതുപോലെ പഴകിയ നാരങ്ങ, കണ്ണിമാങ്ങ,ഉപ്പുമാങ്ങ അല്ലെങ്കിൽ ആവയ്‌ക്ക (അച്ചാറിൽ നിന്നെടുത്തത്) - ഓരോരുത്തരുടെയും രുചിക്കു വേണ്ടത്

ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അച്ചാറിൽനിന്ന് ആവശ്യത്തിനുള്ള കഷണങ്ങൾ എടുത്തു മുളകിന്റെ കൂടെ അരയ്‌ക്കുക. തിരുമ്മിയ തേങ്ങയും കറിവേപ്പിലയും ചേർത്തു സാധാരണ നാടൻ തേങ്ങാച്ചമ്മന്തി തയാറാക്കുന്നതുപോലെ അരയ്‌ക്കുക. ഉപ്പും പാകത്തിനു ചേർക്കണം. നാരങ്ങ അച്ചാറുകൊണ്ടു തയാറാക്കുന്ന ചമ്മന്തി വളരെ സ്വാദുള്ളതായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA