വെറുതെ കാശും ആരോഗ്യവും കളയണ്ട; ശുദ്ധമായ മയനൈസ് വീട്ടിലുണ്ടാക്കാം

mayonnaise
SHARE

നമ്മുടെ ഭക്ഷണശീലങ്ങളിലേക്ക് കടന്നുകൂടി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു മെയനെയ്സ്. ഹോട്ടലുകളിൽ നിന്നു ഗ്രിൽഡ് വിഭവങ്ങൾ ക്കൊപ്പം കിട്ടുന്ന മയനൈസ് ഇന്ന് കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ടതാണ്. കൊഴുപ്പിന്റെ അളവ് കൂടുതനാണെന്നത‌ു കൊണ്ടു തന്നെ ഉപയോഗം നിയന്ത്രിക്കണം.

ആവശ്യമുള്ള സാധനങ്ങൾ 

  • മുട്ട- 3 
  • ഉപ്പ്-  ആവശ്യത്തിന് 
  • കുക്കിങ് ഓയിൽ 
  • വിനാഗിരി – 10 മില്ലീലീറ്റർ 

തയാറാക്കുന്ന വിധം

ഒരു മുട്ടയുടെ മഞ്ഞയും വെള്ളയും മിക്സറിന്റെ ജാറിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ആവശ്യമുള്ള കൊഴുപ്പിന‌് അനുസരിച്ചു ഓയിൽ ചേർത്തു കൊടുക്കാം. ഫ്ളവറിന്‌ വേണ്ടി കുരുമുളക് പൊടിയോ വെളുത്തുള്ളിയോ ചേർക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA