ADVERTISEMENT

അപ്പം, ചപ്പാത്തി പ്രഭാത ഭക്ഷണം ഏതായാലും മുട്ടക്കറിയുണ്ടെങ്കിൽ പിന്നൊന്നും വേണ്ട. ഹോട്ടലിൽ കിട്ടുന്ന രുചിയിൽ മുട്ടക്കറി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം

ചേരുവകൾ

1. മുട്ട പുഴുങ്ങിയത് – 4 എണ്ണം
2. മുളകുപൊടി – 1 ടീസ്പൂൺ
3. മഞ്ഞൾപ്പൊടി – ¼ – ½ ടീസ്പൂൺ
4. സവാള കനം കുറച്ച്
അരിഞ്ഞത് – 2 എണ്ണം
5. പച്ചമുളക് കീറിയത് – 3 എണ്ണം
6. ചെറിയ ജീരകം – ¼ ടേബിൾ സ്പൂൺ
7. പെരുംജീരകം – 1 നുള്ള്
8. ഏലയ്ക്കാ – 2 എണ്ണം
9. ഗ്രാമ്പൂ – 3 എണ്ണം
10. കറുവാപട്ട – ചെറിയ കഷണം
11. മല്ലിപ്പൊടി – ¼ ടീസ്പൂൺ
12. ഗരംമസാലപ്പൊടി – ¼ ടീസ്പൂൺ
13. തക്കാളി ചെറിയ
കഷണങ്ങളായി അരിഞ്ഞത് – 1 എണ്ണം
14. അണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ
15. ചൂടുവെള്ളം – 1 ½ കപ്പ്
16. കറിവേപ്പില – പാകത്തിന്
17. ഉപ്പ് – പാകത്തിന്
18. വെളിച്ചെണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ തീ കുറച്ചു വച്ച ശേഷം മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തു ചൂടാക്കുക. കരിഞ്ഞു പോകാതെ വഴറ്റിയ ശേഷം ചെറുതായി വരഞ്ഞ മുട്ട ഇട്ട് റോസ്റ്റ് ചെയ്ത് എടുക്കണം. മുട്ട കോരിമാ‌റ്റിക്കഴിഞ്ഞ് ജീരകം, പെരുംജീരകം, ഏലയ്ക്കാ, കറുവാപട്ട, ഗ്രാമ്പൂ എന്നിവ ചേർത്ത് മൂത്തു വരുമ്പോൾ സവാള, പച്ച മുളക്, ഇഞ്ചി, ഉപ്പ് എന്നിവ ഇട്ടു വഴറ്റണം. ഇത് കുറച്ചു നേരം അടച്ചു വേവിച്ചശേഷം മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്തു വഴറ്റി, തക്കാളിയും ചേർത്ത് വീണ്ടും നന്നായി വഴറ്റി വേവിക്കുക. അതിനുശേഷം അണ്ടിപ്പരിപ്പ് മിക്സിയിൽ പൊടിച്ച് ചേർത്തിളക്കുക. ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു തിളച്ചു വരുമ്പോൾ മുട്ടകൂടി ചേർത്ത് അഞ്ചു മിനിറ്റ് വേവിച്ച് കുറുകി വരുമ്പോൾ കറിവേപ്പില ഇട്ടു വാങ്ങാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com