ADVERTISEMENT

സൂപ്പ് പാകം ചെയ്യാനും വിളമ്പാനും എളുപ്പമാണ്, വേഗത്തിൽ ദഹിക്കുകയും ചെയ്യും. പോഷക സമൃദ്ധവും രുചികരവുമായതാണ് സൂപ്പിന്റെ ജനപ്രീതിക്കു കാരണം. രുചികരമായൊരു ആട്ടിൻ സൂപ്പിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  •  ആടിന്റെ തല – 1 എണ്ണം
  •  സവാള – 1 എണ്ണം, തക്കാളി – 2 എണ്ണം, പട്ട – 1 കഷണം, ഗ്രാമ്പൂ – 4 എണ്ണം, ഉപ്പ് – ആവശ്യത്തിന്
  •  ബട്ടർ – 1 ടേബിൾ സ്പൂൺ
  • ചുവന്നുള്ളി – 4 എണ്ണം
  • ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 എണ്ണം

തയാറാക്കുന്ന വിധം

ആടിന്റെ തല വൃത്തിയാക്കി ചെറുതായി വെട്ടിനുറുക്കി 5 കപ്പ് വെള്ളമൊഴിച്ച് 2–ാം ചേരുവയോടൊപ്പം കുക്കറിൽ വേവിച്ച് ഊറ്റിയെടുത്ത് കിഴങ്ങ് പൊടിച്ചതും ചേർത്ത് ഇളക്കി ചൂടാക്കുക. ഒരു പാനിൽ ബട്ടർ ഇട്ട് ചൂടാക്കി ഉള്ളിയും വേപ്പിലയും മൊരിച്ച് സൂപ്പിൽ ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഉപയോഗിക്കുക.

ടിപ്സ്:

നോൺ വെജ് സൂപ്പുകൾ തയാറാക്കുമ്പോൾ വേവിച്ച് ഊറ്റിയെടുത്ത് ഫ്രിജിൽവച്ചു തണുപ്പിച്ച ശേഷം മീതെ തെളിയുന്ന ഫാറ്റ് നീക്കിയ ശേഷം സൂപ്പ് തയാറാക്കിയാൽ പ്രായമായവർക്കും യഥേഷ്ടം കഴിക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com